Quantcast

വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത്

MediaOne Logo

Jaisy

  • Published:

    28 May 2018 3:41 AM GMT

വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത്
X

വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത്

അബ്​ദലി, സുബ്ബിയ്യ, സാൽമി, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവിടങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനാണ് പദ്ധതി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത് പരിസ്ഥിതി അതോറിറ്റി . അബ്​ദലി, സുബ്ബിയ്യ, സാൽമി, രാജ്യത്തിൻറെ തെക്കൻ മേഖല എന്നിവിടങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനാണ് പദ്ധതി​. കായലുകളുടെ രൂപരേഖയും അന്തിമ റിപ്പോർട്ടും മന്ത്രിസഭക്ക്​ സമർപ്പിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

കൃത്രിമമായി തണ്ണീർത്തടങ്ങൾ ഉണ്ടാക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിന ജലം ശുദ്ധീകരിച്ചു കായലുകളിൽ എത്തിക്കാനുമാണ് പദ്ധതി . അഞ്ചുവർഷം മുമ്പ് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിലച്ചു പോയ പദ്ധതിയാണ് പരിസ്ഥിതി വകുപ്പ് യാഥാർഥ്യമാക്കാനൊരുങ്ങുന്നത് . ലോകത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ രാജ്യങ്ങളിലൊന്നായ കുവൈത്തിൽ വേനൽകാലത്തനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമേകാൻ തണ്ണീർത്തടങ്ങൾക്കു കഴിയുമെന്നാണ്​ അതോറിറ്റിയുടെ വിലയിരുത്തൽ. ദേശാടനപക്ഷികളുടെ താവളമായി ഇത്തരം കായലുകൾ മാറുമെന്നും കണക്കുകൂട്ടുന്നു. ഇതോടൊപ്പം രാജ്യത്തെ കടലിലേക്കും മറ്റും മലിനജലം ഒഴുക്കുന്നത്​ മൂലമുള്ള പാരിസ്ഥിതിക പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകുമെന്നും അതോറിറ്റി ​ ചൂണ്ടിക്കാട്ടുന്നു . മലിനജലം കടലിലേക്ക്​ ഒഴുക്കിവിടുന്നതിത് മൽസ്യസമ്പത്തു നശിക്കുന്നതിനു കാരണമാകുന്നതായി ശാസ്ത്ര ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു . ഈ പശ്ചാത്തലത്തിൽ നിർദ്ദിഷ്​ട പദ്ധതിക്ക്​ പ്രാധാന്യമേറെയാണെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വാദം റിപ്പോർട്ടും രൂപരേഖയും പഠിച്ച ശേഷം മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക .

TAGS :

Next Story