Quantcast

സൗദിയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചേക്കും

MediaOne Logo

Jaisy

  • Published:

    28 May 2018 3:10 PM GMT

സൗദിയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചേക്കും
X

സൗദിയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചേക്കും

നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചേക്കും. നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക വിപണിയിലെ വിലക്ക് തുല്യമായ നിലയില്‍ രാജ്യത്തെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നവംബര്‍ മാസം മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 പെട്രോളിന്റെ വില 75 ഹലലയില്‍ നിന്ന് 1 റിയാല്‍ 35 ഹലലയായി ഉയരും. ഒക്ടോണ്‍ 95 പെട്രോളിന്റെ വില 95 ഹലലയില്‍ നിന്ന് 1 റിയാല്‍ 65 ഹലലയായും വര്‍ദ്ധിക്കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യം നല്‍കുന്ന സബ്സിഡി പടിപടിയായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ് വിലവര്‍ധനവ് നടപ്പാക്കുന്നത്. എണ്ണ വിലയിടിവിന്റെ പ്രതിസന്ധിയില്‍ സബ്സിഡി മുഖേന രാഷ്ട്രത്തിന് വരുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമമായ ബ്ലൂബര്‍ഗ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സാധാരണക്കാരുടെ ജീവിത ബജറ്റിനെ നേരിട്ട് ബാധിക്കുന്ന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാവും. ആദ്യ ഘട്ടത്തില്‍ പെട്രോളിന് മാത്രാണെങ്കിലും അടുത്ത ഘട്ടത്തില്‍ മറ്റ് ഇന്ധനങ്ങള്‍ക്കും പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാവും. 2018 ആദ്യ പാദത്തില്‍ എല്ലാ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധനവ് നടപ്പിലാകുമെന്നും ബ്ളൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജനുവരിയിലാണ് സൌദിയില്‍ അവസാനമായി പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്.

TAGS :

Next Story