Quantcast

ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ സര്‍ക്കാര്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ പ്രതീക്ഷയോടെ യുഎഇ പ്രവാസികള്‍

MediaOne Logo

Jaisy

  • Published:

    28 May 2018 9:30 AM GMT

ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ സര്‍ക്കാര്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ പ്രതീക്ഷയോടെ യുഎഇ പ്രവാസികള്‍
X

ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ സര്‍ക്കാര്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ പ്രതീക്ഷയോടെ യുഎഇ പ്രവാസികള്‍

നിര്‍ദ്ദേശങ്ങള്‍ നടപ്പായാല്‍ ഒരു ഇന്ത്യന്‍ സംസ്ഥാനം വിദേശത്ത് കൈവരിക്കുന്ന വലിയ നേട്ടമായിരിക്കും അതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴിന നിര്‍ദ്ദേശങ്ങള്‍ യുഎഇയിലെ പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പായാല്‍ ഒരു ഇന്ത്യന്‍ സംസ്ഥാനം വിദേശത്ത് കൈവരിക്കുന്ന വലിയ നേട്ടമായിരിക്കും അതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനവേളയില്‍ ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴിന നിര്‍ദ്ദേശങ്ങളായി സമര്‍പ്പിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ഫാമിലി സിറ്റി എന്ന ഭവന പദ്ധതിയും പ്രവാസികളുടെ മക്കള്‍ക്ക് ഷാര്‍ജയില്‍ തന്നെ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവുമാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം. ഇവ രണ്ടും ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതികളാണ്.

അപ്രായോഗികമാണെന്ന് പലരും വിധിയെഴുതിയ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി പ്രവാസികളുടെ അടിയന്തര ആവശ്യങ്ങളായി മുന്നോട്ട് വയ്ക്കുന്നത്. ഏഴ് പദ്ധതി നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ചിലതെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളിലെ സുവര്‍ണ നേട്ടങ്ങളിലൊന്നായി അത് മാറുകയും ചെയ്യും.

TAGS :

Next Story