Quantcast

സൌദിയില്‍ അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; 345 വിദേശികള്‍ പിടിയില്‍

MediaOne Logo

Jaisy

  • Published:

    28 May 2018 8:33 AM GMT

സൌദിയില്‍ അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; 345 വിദേശികള്‍ പിടിയില്‍
X

സൌദിയില്‍ അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; 345 വിദേശികള്‍ പിടിയില്‍

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നാനൂറോളം സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യമന്ത്രാലയത്തിന്റെ നടപടി തുടങ്ങി. വിദേശികളായ 345 പേര്‍ പിടിയിലായിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഷോപ്പിങ് സെന്ററുകള്‍, കഫ്തീരിയ, വിവിധ ട്രേഡിങ് കമ്പനികള്‍ തുടങ്ങി വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് പിടിക്കപ്പെട്ടതില്‍ കൂടുതലും. ചെറുകിട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം 456 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. 345 വിദേശികളെ പ്രോസിക്യൂട്ട് ചെയ്തതായി കമ്മിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ചെറുകിട സംരംഭങ്ങളെക്കുറിച്ചും പ്രത്യേക സമിതി സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഇത്തരം കച്ചവടങ്ങള്‍ വഴി ലഭിക്കുന്ന പണത്തിന്റെ സിംഹ ഭാഗവും കള്ളപ്പണമായാണ് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതെന്ന് സമിതി വിലയിരുത്തി. സ്വദേശികളും ഇതില്‍ പങ്കാളികളാണ്. പരിശോധനകളില്‍ പിടിക്കപ്പെടുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ എല്ലാ സ്വദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചെറുകിട മേഖലയില്‍ സ്വദേശിവത്കരണം ശക്തമാണ്. പരമാവധി ജോലി കണ്ടെത്തലാണ് ലക്ഷ്യം. രാജ്യത്ത് എണ്ണ, വാതക മേഖലകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ളത് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ്.

TAGS :

Next Story