കുവൈത്തിൽ ചെറിയ വാഹനാപകടങ്ങളിൽ തെളിവെടുപ്പ് നടത്താനുള്ള അധികാരം ട്രാഫിക്ക് വകുപ്പിന്
കുവൈത്തിൽ ചെറിയ വാഹനാപകടങ്ങളിൽ തെളിവെടുപ്പ് നടത്താനുള്ള അധികാരം ട്രാഫിക്ക് വകുപ്പിന്
ആളപായമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ആക്‌സിഡന്റ് കേസുകളാണ് ഗതാഗത വകുപ്പിലേക്ക് മാറ്റുന്നത്
കുവൈത്തിൽ ചെറിയ വാഹനാപകടങ്ങളിൽ തെളിവെടുപ്പ് നടത്താനുള്ള അധികാരം ട്രാഫിക്ക് വകുപ്പിന് നൽകുന്നു . ആളപായമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ആക്‌സിഡന്റ് കേസുകളാണ് ഗതാഗത വകുപ്പിലേക്ക് മാറ്റുന്നത് . അടുത്ത ജനുവരിയിൽ മുതൽ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതി.
നിലവിൽ വാഹനാപകടം സംബന്ധിച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത് ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ്. ഈ ചുമതല ട്രാഫിക്ക് വകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായി കാപിറ്റൽ, ഹവല്ലി ഗവർണറേറ്റിലെ 12 യൂണിറ്റുകൾക്ക് പരിശീലനം നൽകും. അപകടം നടന്ന സ്ഥലത്തിന്റെ പടം എടുക്കൽ, നാശനഷ്ടം കണക്കാക്കൽ, അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകുക. . ട്രാഫിക് ഡിപ്പാർട്ടുമെന്റ് തയാറാക്കുന്ന റിപ്പോർട്ട് സംഭവസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ കാണിക്കുകയും തുടർന്ന് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഉടൻ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, മരണത്തിനോ ഗുരുതരമായ പരിക്കിനോ ഇടയാക്കിയ അപകടമാണെങ്കിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റ് തന്നെയാണ് തെളിവെടുപ്പ് പൂർത്തിയാക്കുക.
Adjust Story Font
16