ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
350 ലധികം തൊഴിലാളികളാണ് ക്യാമ്പില്‍ പരിശോധനക്കെത്തിയത്
ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐ സി ബി എഫ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 350 ലധികം തൊഴിലാളികളാണ് ക്യാമ്പില്‍ പരിശോധനക്കെത്തിയത്. ഇന്റസ്ട്രിയല്‍ ഏരിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം 33 ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് ഇത്തവണത്തെ ക്യാമ്പ് നടന്നത് . പ്രവാസികളിലെ ജീവിത ശൈലീ രോഗങ്ങള്‍ നിര്‍ണ്ണയിക്കാനായി നടത്തപ്പെട്ട ക്യാമ്പില്‍ 350 ലധികം തൊഴിലാളികള്‍ പരിശോധനക്കെത്തിയതായി സംഘാടകര്‍ അറിയിച്ചു. പ്രധാനമായും ഇന്ത്യയുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണ് ക്യാമ്പിലെത്തിയത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ഇന്ത്യന്‍ എംബസി തേര്‍ഡജ് സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് അലീം ഐ സി ബി എഫ് ഭാരവാഹികള്‍ ,അബീര്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.
Adjust Story Font
16