Quantcast

സൌദിയിലെ സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍

MediaOne Logo

Jaisy

  • Published:

    28 May 2018 1:20 AM GMT

സൌദിയിലെ സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍
X

സൌദിയിലെ സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍

മടങ്ങിപ്പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സൌദിയിലേക്ക് പുതുതായി എത്തുന്നുണ്ട്

സൌദിയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്. മടങ്ങിപ്പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സൌദിയിലേക്ക് പുതുതായി എത്തുന്നുണ്ട്.സൌദിയുടെ ദേശീയ പരിവര്‍ത്തന പദ്ധതിയിലെ സാമ്പത്തിക പദ്ധതികളില്‍ തന്ത്ര പ്രധാന പങ്കാളി ഇന്ത്യയാണന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൗദി കിഴക്കന്‍ പ്രവിശ്യയിലെത്തിയതായിരുന്നു ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് പ്രവാസി പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്. സൌദിയില്‍ നടപ്പിലാക്കിയ സ്വദേശി വല്‍ക്കരണം എല്ലാവരെയും പോലെ ഇന്ത്യക്കാരെയും ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല. തിരിച്ചു പോകുന്നത് പോലെ തന്നെ ദിനേന നൂറുകണക്കിന് പേര്‍ പുതുതായി സൗദിയില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിഅറേബ്യ നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയാണ് വിഷന്‍ 2030. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക നയോപായ പരിപാടികളില്‍ തന്ത്ര പ്രധാനമായ പങ്കാളിത്തം നല്‍കുന്ന എട്ട് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും ജാവേദ് പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുളള വ്യാപാര വിനിമയ ബന്ധങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. സൗദിയുടെ പൈതൃകോല്‍സവമായ ജനാദ്രിയ ഫെസ്റ്റില്‍ ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ചത് ഇന്ത്യക്ക് കിട്ടിയ അംഗീകരിമാണെന്നും അംബാസിഡര്‍ പറഞ്ഞു.

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നിരവധി സേവനങ്ങളുണ്ട്. സേവനങ്ങള്‍ക്കായി ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രി ടെലിഫോണ്‍ സംവിധാനം ഒരുക്കിയതായും അംബാസിഡര്‍ കൂട്ടി ചേര്‍ത്തു.

TAGS :

Next Story