Quantcast

സൌദിയിലെ ജയിലുകളില്‍ നിന്നും ആയിരത്തിലേറെ എത്യോപ്യന്‍ വംശജരെ വിട്ടയക്കും

MediaOne Logo

Jaisy

  • Published:

    28 May 2018 3:23 PM GMT

സൌദിയിലെ ജയിലുകളില്‍ നിന്നും ആയിരത്തിലേറെ എത്യോപ്യന്‍ വംശജരെ വിട്ടയക്കും
X

സൌദിയിലെ ജയിലുകളില്‍ നിന്നും ആയിരത്തിലേറെ എത്യോപ്യന്‍ വംശജരെ വിട്ടയക്കും

എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹ്മദ് നടത്തിയ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് നടപടി

സൌദിയിലെ ജയിലുകളില്‍ നിന്നും ആയിരത്തിലേറെ എത്യോപ്യന്‍ വംശജരെ വിട്ടയക്കാന്‍ തീരുമാനിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹ്മദ് നടത്തിയ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ പൊതുമാപ്പിന്റെ ഭാഗമായി നിരവധി തടവുകാരെ സൌദി വിട്ടയച്ചിരുന്നു.

വ്യത്യസ്തമായ കേസുകളിലാണ് ആയിരത്തോളം എത്യോപ്യന്‍ വംശജര്‍ സൌദി ജയിലുകളിലുള്ളത്. ഇതില്‍ നൂറിലേറെ പേര്‍ സ്ത്രീകളാണ്. ഏതു തരം കേസുകളിലാണ് ഇവരെ പിടികൂട‌ിയത് എന്നത് വെളിപ്പെടുത്തിയി‌ട്ടില്ല. പട്ടിണി ഉയര്‍ന്ന നിരക്കിലുള്ള രാജ്യമാണ് എത്യോപ്യ. രേഖകളില്ലാത്ത അഞ്ച് ലക്ഷം പേരാണ് സൌദിയിലെ നാടുകടത്തില്‍ കേന്ദ്രങ്ങളിലുള്ളത്. ഇതിനകം ഒന്നര ലക്ഷത്തിലേറെ പേരെ നാടു കടത്തി കഴിഞ്ഞു. നേരത്തെ റമദാനോടനുബന്ധിച്ച് സൗദിയില്‍ ആയിരക്കണക്കിന് തടവ് പുള്ളികള്‍ ജയില്‍ മോചിതരായിരുന്നു. വരും ദിവസങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലായിരുന്നു മോചനം. ജയില്‍ മോചനത്തിനു അര്‍ഹരായവരുടെ പട്ടിക ഓരോ ദിനവും തയ്യാറാക്കുന്നുണ്ട്. ഇതിനനുസരിച്ചാണ് മോചനങ്ങള്‍. വിട്ടയക്കുന്നവരില്‍ വിദേശികളുമുണ്ട്. തടവ് കാലയളവിന്റെ പകുതി പിന്നിട്ടവരും റമദാനിലെ പൊതുമാപ്പിനു അര്‍ഹരാണ്. അര്‍ഹരായ വിദേശ തടവുകാരെയും മോചിപ്പിക്കുന്നുണ്ട്.

TAGS :

Next Story