നട്ടെല്ലില്ലാത്ത ജീവികളുടെ പട്ടികയിലേക്ക് അബൂദബിയില്‍ നിന്ന് രണ്ട് ജീവി വര്‍ഗം കൂടി
നട്ടെല്ലില്ലാത്ത ജീവികളുടെ പട്ടികയിലേക്ക് അബൂദബിയില്‍ നിന്ന് രണ്ട് ജീവി വര്‍ഗം കൂടി
അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ ഗവേഷകര്‍ അവിചാതിരമായി കണ്ടെത്തിയ രണ്ട് ജീവികളാണ് നട്ടെല്ലില്ലാത്ത ജീവികളുടെ ആഗോളപട്ടികയില്‍ പുതുതായി ഇടം നേടിയത്.
ലോകത്തെ നട്ടെല്ലില്ലാത്ത ജീവികളുടെ പട്ടികയിലേക്ക് അബൂദബിയില്‍ നിന്ന് രണ്ട് ജീവി വര്‍ഗത്തെ കൂടി ഉള്‍പ്പെടുത്തി. അബൂദബിയിലെ സംരക്ഷിത ചതുപ്പ് പ്രദേശമായ അല്‍വത്ബ റിസര്‍വില്‍ നിന്ന് കണ്ടെത്തിയ രണ്ട് ജീവികളാണ് പുതുതായി പട്ടികയില്‍ ഇടം നേടിയത്.
അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ ഗവേഷകര്‍ അവിചാതിരമായി കണ്ടെത്തിയ രണ്ട് ജീവികളാണ് നട്ടെല്ലില്ലാത്ത ജീവികളുടെ ആഗോളപട്ടികയില്‍ പുതുതായി ഇടം നേടിയത്. കടന്നല്‍ വിഭാഗത്തില്‍പെടുന്ന ഗാസ്ട്രപ്റ്റീഡ് വാസ്പ്, ഡാന്‍സ് ഫ്ലൈ എന്ന് പേരിട്ട മറ്റൊരു പ്രാണിയുമാണ് ഈ ജീവിവര്‍ഗങ്ങള്‍. അല്‍വത്ബയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഗ്യാസ്ട്രപ്ഷന്‍ അല്‍വത്ബന്‍സേ എന്നാണ് ഗ്യാസ്ട്രപ്റ്റീഡ് വാസ്പിന്റെ ശാസ്ത്രീയനാമം. 11.3 മില്ലീമീറ്റര്‍ വലിപ്പമുണ്ട് ഇതിന്. സമാനമായ നാല് സ്പീഷീസ് നേരത്തേ യു എ ഇയില്‍ കണ്ടെത്തിയിരുന്നു. രണ്ട് മുതല്‍ മൂന്നുവരെ മില്ലീമീറ്റര്‍ വലിപ്പമുള്ള ഡാന്‍സ് ഫ്ലൈ എന്ന പ്രാണിക്ക് ഡ്രാപെറ്റിസ് അല്‍വത്ബന്‍സേ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.
ജൈവവൈവിധ്യം സംബന്ധിച്ച പഠനത്തില്‍ അല്‍വത്ബ വെറ്റ് ലാന്‍ഡ് റിസര്‍വിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ജീവികളുടെ കണ്ടെത്തലെന്ന് പരിസ്ഥിതി ഏജന്‍സി ജൈവവൈവിധ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ അല്‍ ദഹേരി പറഞ്ഞു. നട്ടെട്ടില്ലാത്ത ജീവികളുടെ 238 സ്പീഷിസുകളുടം 11 തരം സസ്തനികളും, 10 തരം ഉരഗങ്ങളും 250 തരം പക്ഷികളുടെയും സാന്നിധ്യം ഇവിടെ നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിന് 1998ല്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദാണ് അല്‍വത്ബയിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവുള്ള ചതുപ്പ് പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.
Adjust Story Font
16