Quantcast

കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളിലേക്ക് വിസ മാറാന്‍ പറ്റില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

MediaOne Logo

admin

  • Published:

    28 May 2018 11:52 AM GMT

കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളിലേക്ക് വിസ മാറാന്‍ പറ്റില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
X

കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളിലേക്ക് വിസ മാറാന്‍ പറ്റില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

കാർഷികം ,മത്സ്യബന്ധനം , തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറാൻ കഴിയില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി വ്യക്തമാക്കി . 300 രൂപ ഫീസ്‌ നൽകിയാൽ വിസ മാറ്റം അനുവദിക്കും എന്ന വാർത്ത തെറ്റാണെന്നും അധികൃതർ വിശദീകരിച്ചു

കാർഷികം ,മത്സ്യബന്ധനം , തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറാൻ കഴിയില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി വ്യക്തമാക്കി . 300 രൂപ ഫീസ്‌ നൽകിയാൽ വിസ മാറ്റം അനുവദിക്കും എന്ന വാർത്ത തെറ്റാണെന്നും അധികൃതർ വിശദീകരിച്ചു . ആട്ടിടയന്മാർ , ഫാം ഹൌസ് ജോലിക്കാർ , മത്സ്യബന്ധനത്തൊഴിലാളികൾ എന്നിവരെ അതാത് മേഖലകളിലേക്ക് മാത്രമേ ജോലി മാറാൻ അനുവദിക്കൂ എന്നാണു മാൻ പവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചത് . ഒരു സ്പോൻസറുടെ കൂടെ ഒരു വർഷം പൂർത്തിയാക്കുകയും വിസ മാറുന്നത്തിനു സ്പൊൻസർക്കു എതിർപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് സാധ്യമാകൂ. സഹകരണ സംഘങ്ങൾ അഥവാ ജമിയ്യകൾ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറുന്നതിനും നിയന്ത്രണം ഉണ്ട് . മാൻ പവർ അതോറിറ്റിയിൽ 300 ദിനാർ ഫീസ്‌ അടച്ചാൽ ഇത്തരം ജോലിക്കാരെ വിസമാറാൻ അനുവദിക്കും എന്ന രീതിയിൽ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്ത നല്‍കിയിരുന്നു വാർത്ത നിഷേധിച്ച അധികൃതർ ഇത്തരം ഒരു കാര്യത്തെ ക്കുറിച്ച് അതോറിറ്റി ആലോചിച്ചിട്ട് പോലുമില്ലെന്നും വ്യക്തമാക്കി വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമങ്ങൾ സൂക്ഷമത പാലിക്കണമെന്നും തെറ്റായ വാർത്തകൾ കാർഷിക അനുബന്ധ മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികളെ നിരാശപ്പെടുത്തുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു

TAGS :

Next Story