Quantcast

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

MediaOne Logo

admin

  • Published:

    28 May 2018 5:21 PM GMT

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്
X

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാല് വിഭാഗങ്ങളില്‍ കൂടി അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.

സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാല് വിഭാഗങ്ങളില്‍ കൂടി അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പരിമിതമായ തോതില്‍ നടപ്പിലാക്കിയ ചില മേഖലകളില്‍ 100 ശതമാനവും സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായി.

വാഹനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വില്‍പന നടത്തുന്ന വന്‍കിട ഏജന്‍സികളും ബഹുരാഷ്ട്ര കമ്പനികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ വില്‍പന നടത്തുന്ന സ്വദേശി സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിന് കീഴില്‍ വരും. വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന റന്റ് എ കാര്‍ സ്ഥാപനങ്ങളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പട്ടികയിയുള്ള മറ്റൊരു സ്ഥാപനം. സ്വദേശികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള എല്ലാ മേഖലകളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു.

സ്വര്‍ണക്കടകളിലും പച്ചക്കറി വിപണിയിലും സ്വദേശിവത്കരണം നേരത്തെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും അടുത്ത ഘട്ടത്തോടെ ഈ മേഖലയില്‍ 100 ശതമാനവും സ്വദേശികള്‍ക്കായി സംവരണം ഏര്‍പ്പെടുത്തും. ചില്ലറ വില്‍പന കേന്ദ്രങ്ങളും സ്വദേശിവത്കരണം ലക്ഷ്യമാക്കുന്ന സ്ഥാപനങ്ങളാണെന്ന് സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏതെല്ലാം തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താമെന്നതിനെക്കുറിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തിവരികയാണെന്നും സഹമന്ത്രി പറഞ്ഞു. എന്നാല്‍ പുതിയ മേഖലയില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്ന സമയക്രമം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story