കുവൈത്ത് വിമാനത്താവളത്തിലെ കരാര്‍ കമ്പനിക്ക് ഇസ്രായേലുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് വിമാനത്താവളത്തിലെ കരാര്‍ കമ്പനിക്ക് ഇസ്രായേലുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രാലയം
വാര്‍ത്ത അടിസ്ഥാന വിരുദ്ധമാണെന്നും ജി.സി.സി രാജ്യങ്ങളിലേതുള്‍പ്പെടെ ലോകത്തെ 100 രാഷ്ട്രങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും 85 വിമാന കമ്പനികള്‍ക്കും സുരക്ഷയൊരുക്കുന്നതിന് ഈ ബ്രിട്ടീഷ് കമ്പനിയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് കരാറിലേര്‍പ്പെട്ട ബ്രിട്ടീഷ് കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ പ്രചരിക്കുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലും സജ്ജീകരണങ്ങളിലും പരിശീലനം നല്‍കുന്നതുള്‍പ്പെടയുള്ള മേഖലകളില്‍ 'ഗ്രൂപ്പ് ഫോര്‍ എസ് ഇന്‍റര്‍നാഷണല്‍' എന്ന ബ്രിട്ടീഷ് കമ്പനിയുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍റെ മേല്‍നോട്ടത്തില്‍ കരാറിലൊപ്പിട്ടത്. അതിനുശേഷമാണ് ഈ ബ്രിട്ടീഷ് കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്നും ഇത്തരം ഒരു കമ്പനിയെ വിമാനത്താവളം പോലുള്ള തന്ത്രപ്രധാനസ്ഥാപനത്തിന്‍റെ സുരക്ഷ ഏല്‍പ്പിക്കുന്നത് അപകടമായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
ഈ വാര്‍ത്ത അടിസ്ഥാന വിരുദ്ധമാണെന്നും ജി.സി.സി രാജ്യങ്ങളിലേതുള്‍പ്പെടെ ലോകത്തെ 100 രാഷ്ട്രങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും 85 വിമാന കമ്പനികള്‍ക്കും സുരക്ഷയൊരുക്കുന്നതിന് ഈ ബ്രിട്ടീഷ് കമ്പനിയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരക്ഷയൊരുക്കുന്നതില്‍ ലോകത്തെ മികച്ച കമ്പനികളിലൊന്നാണ് കരാറിലേര്‍പ്പെട്ട ഗ്രൂപ്പ് ഫോര്‍ എസ് ഇന്‍റര്‍നാഷണലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16