ഖത്തറുമായുള്ള ഗതാഗത ബന്ധവും സൌദി റദ്ദാക്കി
ഖത്തറുമായുള്ള ഗതാഗത ബന്ധവും സൌദി റദ്ദാക്കി
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരെ തീരുമാനം നേരിട്ട് ബാധിക്കും. എമിറേറ്റ്സ് അടക്കമുള്ള വിമാന കന്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി....
നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടൊപ്പം ഖത്തറുമായുള്ള ഗതാഗത ബന്ധവും സൌദി അറേബ്യ റദ്ദാക്കി. കര, കടല്‍, വ്യോമ ഗതാഗതം വിച്ഛേദിച്ച സൌദി ഖത്തറിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങള്‍ അടക്കാനും തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരെ തീരുമാനം നേരിട്ട് ബാധിക്കും. എമിറേറ്റ്സ് അടക്കമുള്ള വിമാന കന്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി
സൌദി അറേബ്യയും ഖത്തറും തമ്മിലുള്ള വ്യോമ ഗതാഗതം നിര്‍ത്തലാക്കിയതോടെ ഖത്തര്‍ എയര്‍വെയ്സ്, സൌദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ് തുടങ്ങിയ വിമാന കന്പനികളുടെ സര്‍വീസ് ഇന്ന് അവസാനിക്കും. യുഎഇയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വെയ്സും ഫ്ലൈ ദുബായും ഖത്തര്‍ സര്‍വ്വീസ് നിര്‍ത്തലാക്കി. . ട്രാന്‍സിറ്റ് വിസ നിര്‍ത്തിവക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്സ് വഴി യാത്ര നിശ്ചയിച്ച മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് തീരുമാനം.
പെരുന്നാള്‍, മധ്യവേനല്‍ അവധികള്‍ ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേരുണ്ട്. മലയാളികള്‍ ഉള്‍പ്പടെ അവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ തയ്യാറാടെത്ത പ്രവാസികളും മറ്റ് വിമാന കന്പനികളെ ആശ്രയിക്കേണ്ടി വരും. സൌദിയില്‍ നിന്ന് കോഴിക്കോടേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ മലബാര്‍ യാത്രക്കാരുടെ മുഖ്യ ആശ്രയയാണ് ഖത്തര്‍ എയര്‍വെയ്സ്. ടിക്കറ്റ് റദ്ദാക്കി പുതിയത് എടുക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഖത്തര്‍ എയര്‍വെയ്സില്‍ കേരളത്തിലേക്ക് ടിക്കറ്റ് എടുത്ത ഉംറ ഗ്രൂപ്പുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
Adjust Story Font
16