അബൂദബി- കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂര്‍ വൈകി
അബൂദബി- കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂര്‍ വൈകി
ബുധനാഴ്ച രാത്രി 12 ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ വലച്ചത്
അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 19 മണിക്കൂര്‍ വൈകി. ബുധനാഴ്ച രാത്രി 12 ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
ബുധനാഴ്ച രാത്രി അബൂദബി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 348 വിമാനമാണ് 19 മണിക്കൂറിലേറെ വൈകിയത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരടക്കം 160 ലേറെ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. യാത്രപുറപ്പെടുന്നതിന് എയര്‍പോട്ടിന്റെ ബസില്‍ വിമാനത്തിന് തൊട്ടടുത്ത് യാത്രക്കാരെ എത്തിച്ച ശേഷമാണ് യാത്രതുടരാനാവില്ല എന്ന അറിയിപ്പ് ലഭിച്ചത്. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റിയെങ്കിലും പുറപ്പെടുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്ന് വീണ്ടും വിമാനത്താവളത്തിലെത്തിച്ചെങ്കിലും യാത്രാസമയം സംബന്ധിച്ച് എയര്‍ലൈന്‍ അധികൃതര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.
വൈകിട്ട് ആറിന് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിയിട്ടും അനിശ്ചിതത്വം തുടര്‍ന്നു. എസി പോലും പ്രവര്‍ത്തിപ്പിക്കാത്ത വിമാനത്തിനകത്ത് ഒരു മണിക്കൂറിലേറെ കുട്ടികളടക്കമുള്ള യാത്രക്കാര്‍ വിയര്‍ത്തുരുകി. സാങ്കേതിക തകരാര്‍ പരിഹരിച്ചതിന്റെ രേഖ കിട്ടാത്തതാണ് ഇതിന് കാരണമായി പറഞ്ഞത്. ഒരു രാത്രിയും പകലും നീണ്ട ദുരിതങ്ങള്‍ക്കൊടുവിലാണ് വ്യാഴാഴ്ച രാത്രി ഏഴേകാലിന് വിമാനം പറന്നുയര്‍ന്നത്.
Adjust Story Font
16