Quantcast

എംവിആർ കാൻസർ കേന്ദ്രത്തിന്​ ദുബൈയിൽ ഒാഫീസ്​

MediaOne Logo

Sithara

  • Published:

    29 May 2018 7:06 PM GMT

എംവിആർ കാൻസർ കേന്ദ്രത്തിന്​ ദുബൈയിൽ ഒാഫീസ്​
X

എംവിആർ കാൻസർ കേന്ദ്രത്തിന്​ ദുബൈയിൽ ഒാഫീസ്​

ഏറ്റവും കുറഞ്ഞ നിരക്കിൽ അർബുദ രോഗികൾക്ക്​ വിദഗ്​ധ ചികിൽസ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ വിട്ടുവീഴ്​ചയില്ലെന്നും ഇൻസ്​റ്റിറ്റ്യൂട്ട്​ സാരഥികൾ ദുബൈയിൽ അറിയിച്ചു.

കോഴിക്കോട്ടെ എംവിആർ ക്യാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റൂട്ട് ദുബൈയിൽ വിവര വിനിമയ ഓഫീസ് തുറക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ അർബുദ രോഗികൾക്ക്​ വിദഗ്​ധ ചികിൽസ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ വിട്ടുവീഴ്​ചയില്ലെന്നും ഇൻസ്​റ്റിറ്റ്യൂട്ട്​ സാരഥികൾ ദുബൈയിൽ അറിയിച്ചു.

ദുബൈയിൽ ഓഫീസിന് വേണ്ടി സ്ഥലം അന്വേഷിച്ചു വരികയാണ്. ഈ വർഷം തന്നെ ഓഫീസ് തുറക്കും. കോഴിക്കോട്ടെ അർബുദ ചികിത്സാ സൗകര്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനും വിവരങ്ങൾ കോഴിക്കോട്ടെ ക്യാൻസർ സെന്‍ററിന് കൈമാറാനുമാണ് ഓഫീസ്. ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ വിജയ കൃഷ്ണനും പ്രവാസി ഡയറക്ടർ അഹ്‌മദ്‌ ഹസൻ ഫ്ലോറയും ദുബൈയിൽ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

എട്ട് മാസം മുമ്പാണ് പ്രവാസികളുടെ സഹകരണത്തോടെ ക്യാൻസർ സെൻറർ കോഴിക്കോട്ട് തുടങ്ങിയത്. 300 കിടക്കകളാണ് ഇവിടെയുള്ളത്. ആധുനിക ചികിത്സാ സൗകര്യമുണ്ട്. ഓരോ ദിവസം ശരാശരി 40 രോഗികൾ എത്തുന്നു. ഇനിയും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് ആഗ്രഹം. 10000 രൂപയുടെ നിക്ഷേപം നടത്തിയാൽ അഞ്ചു ലക്ഷം വരെയുള്ള ചികിത്സ ഇവിടെ സൗജന്യമാണ്​. നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യാം. മറ്റുള്ളവർക്ക് വേണ്ടിയും നിക്ഷേപം ആകാമെന്നും വിജയകൃഷ്ണൻ പറഞ്ഞു. വൈസ് ചെയർമാൻ അജ്മൽ മുഹമ്മദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story