എണ്ണവില ബാരലിന് 70 ഡോളറിന് മുകളില്‍
എണ്ണവില ബാരലിന് 70 ഡോളറിന് മുകളില്‍
എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്മാക്കി. ദാഫോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 70 ഡോളറിന് മുകളിലെത്തി. എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ആവര്‍ത്തിച്ചു. എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ സഹകരണം 2019ലും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്മാക്കി. ദാഫോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ എണ്ണ വിപണിയില്‍ നേരിയ വില വര്‍ധനവുണ്ടായി. വ്യാഴാഴ്ച വില ബാരലിന് 70 ഡോളറിന് മുകളിലത്തെിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 അവസാനം വരെ ഉല്‍പാദനം നിയന്ത്രിക്കാനാണ് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുള്ളത്. ഒപെക് കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ ഉല്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും ഇതില്‍ സഹകരിച്ചിരുന്നു. നിയന്ത്രണം നീട്ടാനുള്ള തീരുമാനം എണ്ണ വില വര്‍ധനവിന് കാരണമായിരുന്നു. 2018 കഴിഞ്ഞാലും ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കാന്‍ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഉദ്ദേശമില്ല. 2019ല്‍ പടിപടിയായി വിപണി ആവശ്യം പരിഗണിച്ചായിരിക്കും നിയന്ത്രണം പിന്‍വലിക്കുക. ഉല്‍പാദന നിയന്ത്രണത്തിന് ഉപരിയായ സഹകരണം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെടണമെന്നും സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
Adjust Story Font
16