കുവൈത്തിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് ആരംഭിച്ചു
കുവൈത്തിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് ആരംഭിച്ചു
ഫെബ്രുവരി 22 വരെ താമസനിയമലംഘകർക്കു പിഴയോ ശിക്ഷാനടപടികളോ കൂടാതെ നാട്ടിലിലേക്കു മടങ്ങാം
കുവൈത്തിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് ആരംഭിച്ചു. ഫെബ്രുവരി 22 വരെ താമസനിയമലംഘകർക്കു പിഴയോ ശിക്ഷാനടപടികളോ കൂടാതെ നാട്ടിലിലേക്കു മടങ്ങാം . ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനധികൃത താമസക്കാർക്ക് നിരുപാധികം രാജ്യം വിടാൻ കുവൈത്ത് അവസരം നൽകുന്നത് .
ഇഖാമ കാലാവധി കഴിഞ്ഞത് മൂലം നിയമലംഘകരായ മാറിയവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് നാട്ടിലേക്ക് പോകാം . പാസ്പോർട്ട് കൈവശമില്ലെങ്കിൽ എംബസികളിൽ നിന്ന് ഔട്പാസ് ശരിയാക്കണം . പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഔട്പാസിനായി എത്തിയത്. എന്നാൽ എംബസ്സിയിൽ പൊതുമാപ്പിനായിപ്രത്യേക സജീകരണങ്ങൾ ഒരുക്കതിരുന്നത് ആളുകളെ പ്രയാസത്തിലാക്കി . ഒരാഴ്ചത്തെ സമയം ലഭിച്ചിട്ടും ആളുകൾക്ക് പൊതുമാപ്പ് നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായ വിവരം നൽകാനോ വേണ്ട തയ്യാറെടുപ്പുകൾ നടത്താനോ ഇന്ത്യൻ എംബസി തയ്യാറായില്ല എന്നാണു സാമൂഹ്യപ്രവർത്തകർ ആരോപിക്കുന്നത് . അതേസമയം പ്രവാസി കൂട്ടായ്മകൾ സ്വന്തം നിലക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്
Adjust Story Font
16