ആളോഹരി പ്രതീശീര്‍ഷ വരുമാനത്തില്‍ ഖത്തര്‍ രണ്ടാമത്
ആളോഹരി പ്രതീശീര്‍ഷ വരുമാനത്തില്‍ ഖത്തര്‍ രണ്ടാമത്
നോര്‍വെയില്‍ ഒരാളുടെ പ്രതിശീര്‍ഷ വരുമാനം 1.671 മില്യന്‍ ഡോളറും ഖത്തറില്‍ ഒരാളുടെ പ്രതിശീര്‍ഷ വരുമാനം 1.579 മില്യന്‍ ഡോളറുമാണ്.
പ്രതിസന്ധിക്കിടയിലും ആളോഹരി പ്രതീശീര്‍ഷ വരുമാനത്തില്‍ ആഗോള തലത്തില്‍ ഖത്തറിന് രണ്ടാം സ്ഥാനം. ലോക ബാങ്ക് പുറത്ത് വിട്ട കണക്കിലാണ് ഏറ്റവും പുതിയ വിവരമുള്ളത്. ഖത്തറിന് മുകളില്‍ ഇനി നോര്‍വേ മാത്രമാണ് ഉള്ളത്.
ലോകത്തെ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങളില്‍ അറബ് ലോകത്ത് നിന്ന് ഖത്തറിന് പുറമെ കുവൈത്ത് മാത്രമാണ് ലോകബാങ്ക് പട്ടികയില്‍ ഇടം നേടിയത്. നോര്‍വേ കഴിഞ്ഞാല്‍ ഖത്തറാണ് പ്രതിശീര്‍ഷ വരുമാനത്തില്‍ മുമ്പിലുള്ളത് . നോര്‍വെയില്‍ ഒരാളുടെ പ്രതിശീര്‍ഷ വരുമാനം 1.671 മില്യന്‍ ഡോളറും ഖത്തറില്‍ ഒരാളുടെ പ്രതിശീര്‍ഷ വരുമാനം 1.579 മില്യന്‍ ഡോളറുമാണ്. കുവൈറ്റിന് അഞ്ചാം സ്ഥാനമാണ്.
കഴിഞ്ഞ രണ്ട് പതിണ്ടുകളായി ആഗോള തലത്തില്‍ സാമ്പത്തിക മേഖലയില്‍ ക്രമാധീതമായ വളര്‍ച്ചയാണ ്്ഉണ്ടായിട്ടുളളതെന്ന് ലോക ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തില്‍ സംബന്ധിച്ച്‌ലോക ബാങ്ക് റിപ്പോര്‍ട്ട് ഖത്തറിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഗള്‍ഫ് മേഖലയില്‍ മാത്രമല്ല അറബ് ലോകത്ത് തന്നെ സാമ്പത്തിക സുസ്ഥിരതയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഉപരോധകാലത്തും ഖത്തറിനായി.
എട്ട് മാസത്തോളമായി നീണ്ട് നില്‍ക്കുന്ന ഉപരോധത്തിനിടയിലും മികവ് പുലറത്താനും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും രാജ്യത്തിന് കഴിഞ്ഞൂവെന്നാണ് ലോക ബാങ്കിന്റെ കണക്ക് വ്യക്തമാക്കുന്നത്.
Adjust Story Font
16