രണ്ട് ദിവസം തിമര്‍ത്ത് പെയ്ത മഴക്ക് സൗദിയില്‍ ശമനമായി
രണ്ട് ദിവസം തിമര്‍ത്ത് പെയ്ത മഴക്ക് സൗദിയില്‍ ശമനമായി
ശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. അല്‍ബഹ, അസീര്‍, മക്ക , മദീന, ഖസീം പ്രവിശ്യകളിലും മഴയുണ്ടായി.
രണ്ട് ദിവസം തിമര്‍ത്ത് പെയ്ത മഴക്ക് സൗദിയില്‍ ശമനമായി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും രണ്ട് ദിവസം കൂടി തുടരും. ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് കമ്പനികള്‍ അറിയിച്ചു.
ശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. അല്‍ബഹ, അസീര്‍, മക്ക , മദീന, ഖസീം പ്രവിശ്യകളിലും മഴയുണ്ടായി. അസീറിലെ വിവിധ ഭാഹങ്ങളില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മലയോര മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുണ്ട്. അപകട മരണങ്ങളുണ്ടായത് മലയോര മേഖലകളിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആലിപ്പഴവർഷത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കി. ആലിപ്പഴവർഷം, ചുഴലി കൊടുങ്കാറ്റു പോലുള്ള പ്രകൃതി ദുരന്തമാണെന്നും ഇൻഷുറൻസ് കമ്പനികളും വാഹന ഉടമകളും തമ്മിലുണ്ടാക്കുന്ന കരാർ പ്രകാരമുള്ള ഇൻഷുറൻസ് പോളിസികൾ പ്രകൃതി ദുരന്തങ്ങളിലെ നാശനഷ്ടങ്ങൾ കവർ ചെയ്യില്ലെന്നും കമ്പനികൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മദീനയിലുണ്ടായ ആലിപ്പഴവർഷത്തിൽ നിരവധി കാറുകളുടെ ചില്ലുകൾ തകർന്നിരുന്നു.
Adjust Story Font
16