ജല ഉപയോഗം നിയന്ത്രിക്കാന്‍ സമഗ്രപദ്ധതിയുമായി കുവൈത്ത്
ജല ഉപയോഗം നിയന്ത്രിക്കാന്‍ സമഗ്രപദ്ധതിയുമായി കുവൈത്ത്
പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മീറ്ററുകൾ സ്ഥാപിച്ച് ജലോപയോഗം കണക്കാക്കുകയും മാസാന്ത നിരീക്ഷണത്തിലൂടെയും മറ്റു പരിപാടികളിലൂടെയും ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ് ലക്ഷ്യം
രാജ്യത്തെ വർധിച്ച ജല ഉപയോഗം നിയന്ത്രിക്കാൻ ദേശീയതലത്തിൽ സമഗ്ര പദ്ധതിയുമായി കുവൈത്ത് പരിസ്ഥിതി അതോറിറ്റി. വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക് സമ്മാനം നൽകുന്നത് ഉൾപ്പെടെയുള്ള പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റി നടപ്പാക്കാൻ ഒരുങ്ങുന്നത്.
പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മീറ്ററുകൾ സ്ഥാപിച്ച് ജലോപയോഗം കണക്കാക്കുകയും മാസാന്ത നിരീക്ഷണത്തിലൂടെയും മറ്റു പരിപാടികളിലൂടെയും ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ് ലക്ഷ്യം. ഘട്ടംഘട്ടമായി ജലവിനിയോഗം കുറച്ചുകൊണ്ടുവരാൻ മറ്റു മാർഗങ്ങളും ആരായും. ഏതുവിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായാണ് വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക് സമ്മാനം നൽകുന്നത്.
വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡിയായി പൊതുബജറ്റിൽ വലിയ തുക മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡവും പരിധികളും നിശ്ചയിച്ച് ഉപഭോഗത്തിൽ കുറവ് വരുത്തുന്നവർക്ക് സമ്മാനം നൽകാനാണ് പദ്ദതി ആദ്യഘട്ടത്തിൽ സ്വദേശികളെ മാത്രമാകും പരിഗണിക്കുക. ജലോപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
Adjust Story Font
16