വിമാനയാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാല്‍ പരാതിപ്പെടേണ്ടത് എങ്ങനെ?
വിമാനയാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാല്‍ പരാതിപ്പെടേണ്ടത് എങ്ങനെ?
21 ദിവസത്തിനകം ബാഗേജ് തിരിച്ചുകിട്ടിയില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിരിക്കും.
വിമാനയാത്രക്കാരുടെ ലഗേജ്ജ് നഷ്ടപ്പെടാതിരിക്കാനും മറ്റു പരാതികള്‍ പരിഹരിക്കാനുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തന്നെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പരാതികള്‍ നല്‍കുന്നിടത്ത് മലയാളി യാത്രക്കാര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് പ്രവാസി ആക്ടീവിസ്റ്റുകള്‍ പറയുന്നത്.
വിമാനത്തില്‍ വെച്ചോ വിമാനത്താവളത്തില്‍ വെച്ചോ ബാഗേജുകള്‍ നഷ്ടപ്പെട്ടാല്‍ കൃത്യമായി പരാതി നല്‍കണം. 21 ദിവസത്തിനകം ബാഗേജ് തിരിച്ചുകിട്ടിയില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിരിക്കും. ഇങ്ങനെ ഏതൊരു പരാതിയും വിരല്‍ തുമ്പില്‍ നല്‍കാവുന്ന സംവിധാനങ്ങളാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഇനി ലഗേജില്‍ നിന്ന് നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുക്കാനാണെങ്കില്‍ സിഐഎസ്എഫിന്റെ വെബ്‌സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് വിഭാഗത്തില്‍ തിരയാനാവും. ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ എയര്‍ലൈനുകളുടെയും രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലെയും വിവരങ്ങള്‍ വിരല്‍തുമ്പിലെത്തും. ഇതിനു പുറമെയാണ് മന്ത്രാലയം പുറത്തിറക്കിയ എയര്‍സേവാ ആപ്പ് പരാതിപ്പെട്ട് മിനിട്ടുകള്‍ക്കകം മറുപടിയും പരിഹാരവും ലഭിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
Adjust Story Font
16