യു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ ദുരിതത്തിൽ
യു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ ദുരിതത്തിൽ
സന്ദർശക വിസയിൽ വന്ന് ജോലി ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്
യു.എ.ഇയിൽ തൊഴിൽ വിസക്ക് വേണ്ടി സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ കടമ്പകൾ വന്നതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ദുരിതത്തിൽ. സന്ദർശക വിസയിൽ വന്ന് ജോലി ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. സർക്കാരും യു.എ.ഇ എംബസിയും തങ്ങളുടെ തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.
ഫെബ്രുവരി ആദ്യവാരം മുതലാണ് യു.എ.ഇയിൽ തൊഴിൽ വിസക്ക് അതാതിടങ്ങളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയത്. പൊലീസ് സ്റ്റേഷൻ മുഖേനയാണ് സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇന്ത്യയിലെ യു.എ.ഇ നയതന്ത്ര കേന്ദ്രങ്ങളുടെ തീരുമാനം. അനിശ്ചിതത്വം കാരണം സന്ദർശക വിസയിൽ വന്ന് ജോലി ലഭിച്ച പല ഉദ്യോഗാർഥികളും ധർമ്മസങ്കടത്തിലാണ്.
അപേക്ഷകൻ നേരിട്ട് ഹാജരാകുന്നില്ലെങ്കിൽ യു.എ.ഇയിലെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഫോട്ടോ പതിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നാണ് ചട്ടം. എന്നാൽ ഇങ്ങനെ അയച്ചിട്ടും അബ്ദുർറഹ്മാൻ എന്ന ഉദ്യോഗാർഥിക്ക് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ രേഖ നൽകാൻ വിസമ്മതിച്ചതായി യു.എ.ഇയിലെ തൊഴിലുടമ ഇസ്മാഈൽ പറയുന്നു. ഒടുവിൽ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാൻ ടിക്കറ്റെടുത്ത് നാട്ടിൽ പോകേണ്ടി വന്നിരിക്കുകയാണ് അബ്ദുർറഹ്മാൻ. പൊലീസ് സ്റ്റേഷൻ രേഖക്കു പുറമെ പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി വേണമെന്ന യു.എ.ഇ നിബന്ധന കൂടിയായയോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവും.
Adjust Story Font
16