Quantcast

കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന

MediaOne Logo

Jaisy

  • Published:

    29 May 2018 9:37 AM GMT

കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന
X

കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന

പൊതുമാപ്പ്​ കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് പോലീസ് റെയ്ഡ്​ ഊര്‍ജ്ജിതമാക്കിയത്

കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന . പൊതുമാപ്പ്​ കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് പോലീസ് റെയ്ഡ്​ ഊര്‍ജ്ജിതമാക്കിയത്. ഏപ്രിൽ 22 നു ശേഷം സമഗ്രമമായ പരിശോധന ഉണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്​ 1,54,000 അനധികൃതർ താമസക്കാരായിരുന്നു പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത് . ഇതിൽ 50000ത്തിൽ താഴെ ആളുകൾ മാത്രമാണ്​ ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്​. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് ഉപോയോഗപ്പെടുത്താതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താൻ പൊലീസ് റെയിഡുകൾ സജീവമാക്കിയത് . കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് നിരവധി പേരെയാണ് പിടികൂടിയത് . ഏപ്രിൽ 22 കഴിഞ്ഞാൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാൻ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക്​ പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച്​ രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്നാണ് പിന്നീട്​ ഏപ്രിൽ 22 വരെ നീട്ടുകയായിരുന്നു . അനധികൃത താമസക്കാരിൽ 40 ശതമാനം പോലും ഇളവ് ഉപയോഗപ്പെടുർത്താൻ എത്തിയില്ലെന്നാണ് ​ ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് . പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും റെയ്ഡിൽ പിടിക്കപ്പെട്ട്​ നാടുകടത്തപ്പെട്ടാൽ കുവൈത്തിലേക്കോ മറ്റു ഗൾഫ് നാടുകളിലേക്കോ തിരിച്ചു വരാൻ കഴിയിലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

TAGS :

Next Story