Quantcast

അമേരിക്കന്‍ മണ്ണിൽ നിന്നു തന്നെയാണ്​ ഇറാനുമായി ഭാവിയുദ്ധ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി

MediaOne Logo

Jaisy

  • Published:

    29 May 2018 3:12 PM GMT

ആണവ കരാറിനെതിരെ രംഗത്തു വന്ന ട്രംപ്​ ഭരണകൂടം മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്​ സൗദി അനുകൂല രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്

മേഖലയിൽ തുടരുന്ന അനാവശ്യ ഇടപെടലുകൾ ഇറാനുമായുള്ള യുദ്ധത്തിന്​ വഴിവെച്ചേക്കുമെന്ന സൗദി മുന്നറിയിപ്പ്​ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ ഗൗരവത്തിലെടുത്തേക്കും. പശ്ചിമേഷ്യൻ പ്രതിസന്ധികളിൽ നിന്ന്​ മുതലെടുക്കുന്ന ഇറാനെ അമർച്ച ചെയ്യാൻ ലോകം യോജിച്ച നീക്കം നടത്തണമെന്നാണ്​​ സൗദി അനുകൂല രാജ്യങ്ങൾ ആവശ്യപ്പെട്ടു വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

അമേരിക്കയുടെ മണ്ണിൽ നിന്നു തന്നെയാണ്​ ഇറാനുമായി ഭാവിയുദ്ധ സാധ്യത ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ മുന്നറിയിപ്പ്​. ആണവ കരാറിനെതിരെ രംഗത്തു വന്ന ട്രംപ്​ ഭരണകൂടം മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്​ സൗദി അനുകൂല രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്​. റഷ്യക്കൊപ്പം ചേർന്ന്​ സിറിയയിൽ ബശ്ശാറുൽ അസദിനെ സംരക്ഷിക്കുന്ന ഇറാൻ യെമനിൽ ഹൂത്തികൾക്കും ലബനാനിൽ ഹിസ്​ബുല്ലക്കും ​സൈനിക സഹായം നൽകുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്​. സിറിയയിലും യെമനിലും അമേരിക്ക കൂടുതൽ ഇടപെടണമെന്നുണ്ട്​ സൗദി അനുകൂല രാജ്യങ്ങൾക്ക്​. മെന്നഹൂത്തികളുടെ തുടർചചയായ മിസൈൽ ആക്രമണമാണ്​ സൗദി, ഇറാൻ ബന്ധം കൂടുതൽ വഷളാക്കിയത്​. യമനിൽ മൂന്നു വർഷമായി തുടരുന്ന യുദ്ധം സൃഷ്ടിച്ച കെടുതികൾ ഏറെയാണെങ്കിലും അതവസാനിപ്പിക്കാനുള്ള യു.എൻ ഇടപെടൽ ഇനിയും വിജയിച്ചിട്ടില്ല.

നീണ്ട എട്ടു വർഷമാണ്​ ഇറാനെതിരെ സദ്ദാമിന്റെ ഇറാഖ്​ യുദ്ധം നടത്തിയത്​. ലക്ഷക്കണക്കിനാളുകളാണ്​ അതിലൂടെ കൊല്ലപ്പെട്ടത്​. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും തുടരുകയാണ്​. ഇറാനും ഗൾഫ്​ രാജ്യങ്ങളും തമ്മിലുള്ള അകൽച്ച യാഥാർഥ്യമാണെങ്കിലും മാരക പ്രത്യാഘാതങ്ങൾക്ക്​ പാതയൊരുക്കുന്ന യുദ്ധത്തിലേക്ക്​ അത്​ മാറില്ല എന്നുതന്നെയാണ്​ സമാധാനകാംക്ഷികൾ പ്രത്യാശിക്കുന്നത്​.

TAGS :

Next Story