Quantcast

ബലിപെരുന്നാള്‍ ദിനത്തില്‍ സ്നേഹാശംസകള്‍ കൈമാറി കുവൈത്ത്

MediaOne Logo

Jaisy

  • Published:

    30 May 2018 2:20 PM GMT

ബലിപെരുന്നാള്‍ ദിനത്തില്‍ സ്നേഹാശംസകള്‍ കൈമാറി കുവൈത്ത്
X

ബലിപെരുന്നാള്‍ ദിനത്തില്‍ സ്നേഹാശംസകള്‍ കൈമാറി കുവൈത്ത്

പതിവ് പോലെ പെരുന്നാൾ ദീവാനിയകളിൽ ഒത്തു കൂടിയാണ് കുവൈത്ത് സ്വദേശികൾ സ്നേഹാശംസകൾ കൈമാറിയത്

ബലി പെരുന്നാളിന്റെ നിറവിലാണിന്നു കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകൾ. പതിവ് പോലെ പെരുന്നാൾ ദീവാനിയകളിൽ ഒത്തു കൂടിയാണ് കുവൈത്ത് സ്വദേശികൾ സ്നേഹാശംസകൾ കൈമാറിയത്.

കുവൈത്തിൽ പുലർച്ചെ 5.45 നായിരുന്നു പെരുന്നാൾ നമസ്കാരം. സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഈദുഗാഹുകൾക്കു അനുമതി ഉണ്ടായിരുന്നില്ല . നമസ്കാര ശേഷം ദീവാനിയകളിൽ ഒത്തു കൂടി സ്നേഹാശംസകൾ കൈമാറുന്നതാണ് കുവൈത്തികളുടെ രീതി. ഇക്കുറിയും രാവിലെ മുതൽ ദീവാനിയകൾ സജീവമായിരുന്നു . പരമ്പരാഗതമായ ഉപചാരം രീതികളെ കൈവെടിയാൻ ഇഷ്ടപ്പെടാത്ത കുവൈത്തികൾ പരസ്പരം മുത്തങ്ങൾ നൽകിയാണ് പെരുന്നാൾ പുലരിയെ സ്നേഹാർദ്രമാക്കിയത് .അതിഥികൾക്ക് മധുരപലഹാരങ്ങളും അറേബ്യൻ കഹ്‌വയും പകർന്നു നൽകി വിദേശികളായ പരിചാരകരും പെരുന്നാൾ ദീവാനിയകളെ നിറവുള്ളതാക്കി . പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുട്ടികൾ മുതിർന്നവരിൽ നിന്ന് ഈദിയ എന്ന പെരുന്നാൾ കൈനീട്ടം സ്വീകരിച്ചാണ് ദീവാനിയകളിൽ നിന്നും മടങ്ങിയത് .

TAGS :

Next Story