ഒരു യാത്രക്കാരന് ഒറ്റ ലഗേജ്; നിബന്ധനയില്‍ മാറ്റംവരുത്താനൊരുങ്ങി ഒമാൻ എയർ
ഒരു യാത്രക്കാരന് ഒറ്റ ലഗേജ്; നിബന്ധനയില്‍ മാറ്റംവരുത്താനൊരുങ്ങി ഒമാൻ എയർ
മദാനിൽ അനുവദനീയമായ മുപ്പത് കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു
ഒരു യാത്രക്കാരന് ഒറ്റ ലഗേജ് എന്ന നിബന്ധനയിൽ മാറ്റംവരുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി റമദാനിൽ അനുവദനീയമായ മുപ്പത് കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു.
നാളെ മുതൽ ജൂൺ 27 വരെയാണ് ഇൗ അനുമതി പ്രാബല്ല്യത്തിൽ ഉണ്ടാവുക. ഇത് സംബന്ധിച്ച അറിയിപ്പ് ഒമാൻ എയറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലാണ് ദേശീയ വിമാന കമ്പനി തങ്ങളുടെ ലഗേജ് നയത്തിൽ മാറ്റം വരുത്തിയത്. ഇത് പ്രകാരം യാത്രക്കാരന് അനുവദനീയമായ മുപ്പത് കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.പുതിയ ലഗേജ് നയത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്കും കുട്ടികളുമായി പോകുന്ന സ്ത്രീകൾക്കുമെല്ലാം ഭാരമുള്ള ഒറ്റ ലഗേജ് ബുദ്ധിമുട്ടായി തീർന്നു. ഉംറ യാത്രക്കാരായ വൃദ്ധരും ഏറെ പ്രയാസപ്പെട്ടു. ഇതേ തുടർന്ന് പലരും ഒമാൻ എയറിലെ യാത്ര ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് കമ്പനി തീരുമാനം പുനപരിശോധിക്കാൻ ഒരുങ്ങിയത്. നിലവിൽ ഒൗദ്യോഗികമായി ഒരു മാസത്തേക്കാണ് നിബന്ധനയിൽ ഇളവ് വരുത്തിയിട്ടുള്ളതെങ്കിലും ജൂലൈയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും രണ്ട് ലഗേജ് എന്ന ആനുകൂല്ല്യം ലഭിക്കുന്നുണ്ട്. ഒറ്റലഗേജ് നിബന്ധന സ്ഥിരമായി ഒഴിവാക്കാൻ തന്നെയാണ് കമ്പനി ഒരുങ്ങുന്നതെന്ന് ഒമാൻ എയറുമായി ബന്ധപ്പെട്ട വൃത്തങ്ങളും സൂചന നൽകി.
Adjust Story Font
16