Quantcast

കുവൈത്തില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ ആരംഭിച്ചു

MediaOne Logo

Subin

  • Published:

    30 May 2018 2:17 PM GMT

കുവൈത്തില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ ആരംഭിച്ചു
X

കുവൈത്തില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ ആരംഭിച്ചു

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനിംഗ്, ടീ ബോയ് എന്നിവരുടെ എണ്ണംവെട്ടിക്കുറക്കുന്നത്.

കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറക്കല്‍ ആരംഭിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനിംഗ്, ടീ ബോയ് എന്നിവരുടെ എണ്ണംവെട്ടിക്കുറക്കുന്നത്.

മന്ത്രിസഭ തീരുമാനപ്രകാരമാണ് കരാര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് വരുത്തുന്നതിനുള്ള നടപടികള്‍ മാന്‍ പവര്‍ അതോറിറ്റി ആരംഭിച്ചത്. സെക്യൂരിറ്റി, ക്‌ളീനിങ് ടീബോയ് ജോലിക്കാരെയാണ് കുറക്കുന്നത് തീരുമാനം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം മാന്‍ പവര്‍ അതോറിറ്റി ഉപമേധാവി അഹ്മദ് മൂസയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു വാണിജ്യ, പൊതുമരാമത്ത്, ധനകാര്യ, ഔഖാഫ് എന്നീ മന്ത്രാലയങ്ങളുടെയും, പാര്‍പ്പിട അതോറിറ്റി, സിവില്‍ എവിയേഷന്‍ എന്നീ വകുപ്പുകളുടെയും പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.

സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ ക്ലീനിംഗ്, ടീബോയ് ജോലികളില്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ പൗരന്മാരാണ് കൂടുതലും. സെക്യൂരിറ്റി ജീവനക്കാരില്‍ അധികവും ഈജിപ്തുകാരാണ്. സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികളാണ് തൊഴിലാളികളെ ലഭ്യമാക്കിയിരുന്നത്.

TAGS :

Next Story