Quantcast

കുവൈത്തിൽ വിദേശികളുടെ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു

MediaOne Logo

Subin

  • Published:

    30 May 2018 9:43 AM GMT

കുവൈത്തിൽ വിദേശികളുടെ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു
X

കുവൈത്തിൽ വിദേശികളുടെ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു

അഞ്ച്​ വാഹനങ്ങൾ സ്വന്തമായുള്ള ഗാർഹികത്തൊഴിലാളികൾ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് .

കുവൈത്തിൽ വിദേശികൾക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത്​ തടയുന്ന തീരുമാനം വൈകാതെ ഉണ്ടാവുമെന്ന്​ ഗതാഗത വകുപ്പ്​ അസിസ്​റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ്​ അൽ ശുവൈഇ പറഞ്ഞു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ തീരുമാനം.

റോഡിലെ തിരക്ക്​ കുറക്കൽ ലക്ഷ്യമിട്ടു നടപ്പാക്കുന്ന നിയമ പരിഷ്കരണം അറബ്​ വംശജരടക്കം മുഴുവൻ വിദേശികൾക്കും ബാധകമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പദ്ധതി. അഞ്ച്​ വാഹനങ്ങൾ സ്വന്തമായുള്ള ഗാർഹികത്തൊഴിലാളികൾ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് . വിദേശികളിൽ ചിലർ 60 മുതൽ 70 വരെ വാഹനങ്ങളുടെ ഉടമകളാണെന്നും ഗതാഗത വകുപ്പ്​ കണ്ടെത്തിയിട്ടുണ്ട്​.

ഡ്രൈവിങ്​ ലൈസൻസ്​ ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്​റ്റർ ചെയ്​തതായി കണ്ടെത്തിയാതായി ട്രാഫിക് വകുപ്പ് മേധാവി മേജർ ജനറൽ ഫഹദ്​ അൽ ശുവൈഇ പറഞ്ഞു . ഗതാഗതക്കുരുക്കിന് പരിഹാരനിർദേശങ്ങൾ കണ്ടെത്തുന്നതിനായി സിയമിക്കപ്പെട്ട സമിതിയാണ് അറബ്​ വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം​ കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന്​ ശിപാർശ നൽകിയത്​ ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ്​ വൈകാതെ ഉണ്ടാവുമെന്നും ട്രാഫിക് മേധാവി കൂട്ടിച്ചേർത്തു

TAGS :

Next Story