Quantcast

യമനിലെ രാഷ്ട്രീയ പ്രതിസന്ധി; ഇടപെടല്‍ നടത്താന്‍ അമേരിക്കയും സൌദിയും തമ്മില്‍ ധാരണയായി

MediaOne Logo

Jaisy

  • Published:

    30 May 2018 3:33 AM GMT

യമനിലെ രാഷ്ട്രീയ പ്രതിസന്ധി;  ഇടപെടല്‍ നടത്താന്‍ അമേരിക്കയും സൌദിയും തമ്മില്‍ ധാരണയായി
X

യമനിലെ രാഷ്ട്രീയ പ്രതിസന്ധി; ഇടപെടല്‍ നടത്താന്‍ അമേരിക്കയും സൌദിയും തമ്മില്‍ ധാരണയായി

സൌദി കിരീടാവകാശിയുടെ ത്രിദിന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്

യമനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇടപെടല്‍ നടത്താന്‍ അമേരിക്കയും സൌദി അറേബ്യയും തമ്മില്‍ ധാരണയായി. സൌദി കിരീടാവകാശിയുടെ ത്രിദിന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

ഹൂതികൾക്ക് ഇറാൻ നൽകുന്ന പിന്തുണ അമീർ മുഹമ്മദ്​ ​ ഡോണൾഡ്​ ട്രംപ്​ ചർച്ചകളിൽ വിഷയമായതായി വൈറ്റ്​ ഹൗസാണ് അറിയിച്ചത്. മേഖലയിൽ ഹൂതികൾ ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്​. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ പിന്തുണയോടെയാണ്​ ഹൂതികൾ പ്രവർത്തിക്കുന്നത്​. ഈ കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്​തതായി വൈറ്റ്​ ഹൗസ്​ പ്രസ്​താവനയിൽ അറിയിച്ചു. യമനിൽ രാഷ്ട്രീയ പരിഹാരത്തിനുള്ള മാർഗങ്ങളും ഇരുവരും ആരാഞ്ഞു. രാജ്യത്തെ മാനുഷിക പ്രശ്​നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇതിനുള്ള നീക്കങ്ങളാരംഭിക്കാനും ധാരണയായി. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി വൈറ്റ്​ഹൗസ്​ മുഖ്യ ഉപദേഷ്ടാവ്​ ജരേദ്​ കുഷ്​നറും കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി ജേസൺ ഗ്രീൻബ്ലാറ്റും ചർച്ചകളിൽ ഭാഗമായി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ശാശ്വത സമാധാനത്തിനുള്ള മാർഗങ്ങളും മൂവരും ചർച്ച ചെയ്തു.

വാഷിങ്​ടണിലെ സൗദി എംബസിയിലായിരുന്നു യോഗം. സാധ്യമായ ഏറ്റവും മികച്ച നിലയിൽ ഇസ്രയേൽ ഫലസ്തീൻ ​പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ്​ ഇരുവരും ആലോചിച്ചത്​. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള കരാറുകളും പിറന്നു.സൗദി ഭരണാധികാരി സൽമാൻ രാജാവിന് അമേരിക്ക സന്ദർശനത്തിന് കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞിരുന്നു. വൈറ്റ്​ ഹൗസിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായുള്ള കൂടിക്കാഴ്​ചക്കിടെയാണ്​ ട്രംപ്​ ഇക്കാര്യം പറഞ്ഞത്​. അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കിരീടാവകാശിയുടെ മൂന്ന് ദിന സന്ദർശനം.

TAGS :

Next Story