Quantcast

വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ സൌദി ലേബര്‍ വിഭാഗം തുടങ്ങുന്നു

MediaOne Logo

Khasida

  • Published:

    30 May 2018 9:59 PM GMT

വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ സൌദി ലേബര്‍ വിഭാഗം തുടങ്ങുന്നു
X

വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ സൌദി ലേബര്‍ വിഭാഗം തുടങ്ങുന്നു

ലക്ഷ്യം ഇടനിലക്കാരെ ഒഴിവാക്കലും വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെന്റില്‍ തട്ടിപ്പുകള്‍ തടയലും

സൗദിയിലേക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ ലേബര്‍ വിഭാഗം ആരംഭിക്കാനും അറ്റാഷെയെ നിയമിക്കാനും ഉദ്ദേശിക്കുന്നതായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍, റിക്രൂട്ടിംങ് മേഖലകളില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണത തടയുന്നതിനാണ് ലേബര്‍ അറ്റാഷേകളെ നിയമിക്കുന്നത്.

റിക്രൂട്ടിംങ് ഇടനിലക്കാരെയും വിസ തട്ടിപ്പിന് വഴിവെക്കുന്ന പ്രവണതയും ഇല്ലാതാക്കാനാണ് സൌദിയുടെ വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും ലേബര്‍ വിഭാഗം ആരംഭിക്കുന്നതെന്ന് മന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിദഗ്ദന്‍ ഫദല്‍ ബൂഐനൈന്‍ പറഞ്ഞു.

റിക്രൂട്ടിംങ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരം കാണാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ സൗദിയെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധിക്കും.

വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ലേബര്‍ അറ്റാഷെയെ നിയമിക്കുക. വിവിധ രാജ്യങ്ങളുടെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കിയാണ് സൌദിയുടെ നടപടി. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ണമായും പുതുതായി ആരംഭിച്ച 'മുസാനിദ്' സംവിധാനത്തിലാക്കിയതിനാല്‍ ഈ രംഗത്തെ തട്ടിപ്പ് തടയാനായിട്ടുണ്ടെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ വിഭാഗം വ്യക്തമാക്കി. വീട്ടുവേലക്കാരുടെ വിസ അപേക്ഷക്ക് പുറമെ, സേവന, വേതന വിവരങ്ങള്‍, ഇഖാമ, റീ-എന്‍ട്രി അപേക്ഷകള്‍ എന്നിവയും 'മുസാനിദ്' വഴി സമര്‍പ്പിക്കാനാവും.

TAGS :

Next Story