Quantcast

സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക്​ നിയമസഹായവുമായി ദുബൈ

MediaOne Logo

Jaisy

  • Published:

    31 May 2018 11:49 PM GMT

സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക്​ നിയമസഹായവുമായി  ദുബൈ
X

സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക്​ നിയമസഹായവുമായി ദുബൈ

ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകർ രംഗത്തുവന്നു

സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികൾക്ക്​ നിയമസഹായം നൽകാൻ ദുബൈ തൊഴിൽ കോടതിയുടെ പദ്ധതി. ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകർ രംഗത്തുവന്നു. രേഖകൾ വിവർത്തനം ചെയ്യുന്ന സേവനം സൗജന്യമാക്കാനും ആലോചനയുണ്ട്​.

ഒയുൻ ഇനിഷ്യേറ്റിവ്​ എന്ന പദ്ധതിയിൽ നിയമസഹായത്തിനു പുറമെ ഏകദിന കോടതികളും ആരംഭിക്കുമെന്ന്​ തൊഴിൽ കോടതി ചീഫ്​ ജസ്​റ്റിസ്​ ജമാൽ അലീം അൽ ജബീറി പറഞ്ഞു. പദ്ധതിക്കു കീഴിൽ സമ്പൂർണ സൗജന്യ നിയമസേവനം നൽകുന്നതിനും നടപടികളുണ്ട്​. തൊഴില്‍ മന്ത്രാലയവുമായി ആലോചിച്ച്​ ഏകദിന കോടതികൾക്ക്​ തുടക്കമിടും. കഴിഞ്ഞ വർഷം 9,000 കേസുകളാണ്​ തൊഴിൽ കോടതിയിലെത്തിയത്​. ഇതിൽ 4,711 എണ്ണം ആറു മാസം കൊണ്ട്​ തീർപ്പാക്കി. ഇൗ വർഷം ആറു മാസം കൊണ്ട്​ 6,895 കേസുകൾ ​തീർപ്പായെന്നും ജഡ്​ജി പറഞ്ഞു.

പരാതികൾ രമ്യമായി പറഞ്ഞു തീർക്കാനാണ്​ ഏകദിന കോടതി ആദ്യം ശ്രമിക്കുക. അതു സാധ്യമാവാതെ വന്നാൽ വാദം കേട്ട്​ അന്നു തന്നെ വിധി പ്രഖ്യാപിക്കും. ലീഗൽ നോട്ടീസ്​ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണ മെന്ന നിബന്ധന പാവപ്പെട്ട തൊഴിലാളികൾക്ക്​ താങ്ങാനാവുന്നതല്ല. ഇത്തരം നടപടിക്രമങ്ങളില്‍ മാറ്റം ആലോചിക്കുന്നുണ്ട്. ആഴ്​ചയിൽ രണ്ടു ദിവസം രാത്രി നേരങ്ങളിൽ തൊഴിൽ കേസുകൾ വാദം കേൾക്കുന്ന നടപടിക്ക്​ മികച്ച പ്രതികരണമാണെന്നും നിയമരംഗത്തുള്ളവര്‍ പറഞ്ഞു.

TAGS :

Next Story