യുഎഇയില്‍ തൊഴില്‍രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു
യുഎഇയില്‍ തൊഴില്‍രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു
2000 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇ തൊഴില്‍രംഗത്തെ വനിതകളുടെ പങ്കാളിത്തം 34 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്
യുഎഇയില്‍ തൊഴില്‍രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു. അതോടൊപ്പം, വനിതകളുടെ തൊഴിലില്ലായ്മ നിരക്കും രാജ്യത്ത് വര്‍ധിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
2000 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇ തൊഴില്‍രംഗത്തെ വനിതകളുടെ പങ്കാളിത്തം 34 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. യുഎഇയില്‍ മാത്രമല്ല മിക്ക ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍രംഗത്തേക്ക് വരുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, വനിതകള്‍ നേടുന്ന ഉന്നതവിദ്യാഭ്യാസത്തിന് അനുസൃതമായ ഒഴിവുകള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് വിദ്യാസമ്പന്നരായ വനിതകള്‍ക്കിടയില്‍ തൊഴില്ലാലായ്മ പ്രശ്നം സൃഷ്ടിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളില്‍ കരുത്തുറ്റ വനിതാ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ ഗള്‍ഫിലെ കമ്പനികള്‍ കൂടുതല്‍ മേഖലകളില്‍ വനിതകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. വനിതകളുടെ തൊഴില്‍പങ്കാളിത്തം കുറയുന്നത് കൊണ്ട് യുഎഇയില്‍ ശരാശരി 13.5 ശതമാനം വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. യൂറോപ്പില്‍ ഇത് പത്ത് ശതമാനം മാത്രമാണ്. എന്നാല്‍ മേഖലയില്‍ ഇത് 27 ശതമാനമാണ്. വനിതകള്‍ ജോലിക്ക് നിയോഗിക്കപ്പെടാന്‍ കൊള്ളാത്തവരാണ് എന്ന ധാരണയും യാഥാസ്ഥിതിക കാഴ്ചപ്പാടും ഇപ്പോഴും മിഡിലീസ്റ്റില്‍ നിലനില്‍ക്കുന്നതായി പഠനം വിലയിരുത്തുന്നു.
Adjust Story Font
16