വീട്ടുവേലക്കാരുടെ റിക്രൂട്ടിങിനായുള്ള ഓണ്‍ലൈന്‍ സംവിധാനം വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും
വീട്ടുവേലക്കാരുടെ റിക്രൂട്ടിങിനായുള്ള ഓണ്‍ലൈന്‍ സംവിധാനം വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും
ഇവരുമായുള്ള തൊഴില്‍ കരാറും പണമിടപാടും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു
സൌദിയില്‍ വീട്ടുവേലക്കാരുടെ റിക്രൂട്ടിങിനായുള്ള ഓണ്‍ലൈന്‍ സംവിധാനം വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും. ഇവരുമായുള്ള തൊഴില്‍ കരാറും പണമിടപാടും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിനായി വിവിധ രാജ്യങ്ങളില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലാണ് 'മുസാനിദ്'. 2014ല്‍ ആണ് ഈ സംവിധാനം വന്നത്. ഇത് വിദേശത്തെ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുമായി ബന്ധിപ്പിക്കാനാണ് ശ്രമം. ഇതിനായി വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണ് തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാറും ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇരു കക്ഷികള്‍ക്കും തങ്ങളുടെ അവകാശങ്ങളും ബാധ്യതകളും നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ മനസ്സിലാക്കാം.
തൊഴില്‍ പ്രശ്നങ്ങള്‍ക്ക് കാരണം അറിവില്ലായ്മയാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ വഴി പണമടച്ചാല്‍ റിക്രൂട്ടിങിന്റെ പ്രാഥമിക നടപടികളാരംഭിക്കും. ഇതിനായി 25 ശതമാനം സംഖ്യയാണ് ആദ്യ ഘട്ടത്തില്‍ ഏജന്‍സിക്ക് ലഭിക്കുക. തൊഴിലാളി സൗദിയിലെത്തിയാല്‍ മുഴുവന്‍ സംഖ്യയും ലഭിക്കാനുള്ള സംവിധാനവും പുതിയ ഇലക്ട്രോണിക് രീതിയിലുണ്ടായിരിക്കും. ഇതില്‍ തീരുമാനമുണ്ടാകുമെന്ന് തൊഴില്‍ സഹമന്ത്രി അഹമദ് അല്‍ഹുമൈദാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ റിക്രൂട്ടിങ് സംവിധാനം വരുന്നതോടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും അറുതി വരുത്താനാവും. ഇടനിലക്കാരും ഏജന്‍സികളും വഴി രാജ്യത്തിന് ചീത്തപ്പേരുണ്ടാകുന്നുണ്ടെന്നും സഹമന്ത്രി പറഞ്ഞു.
Adjust Story Font
16