ഖത്തറിൽ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന സമയ വിവര പട്ടിക പ്രഖ്യാപിച്ചു
ഖത്തറിൽ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന സമയ വിവര പട്ടിക പ്രഖ്യാപിച്ചു
നിലവിലെ സീറ്റുകളേക്കാൾ 3000 എണ്ണം കൂടി വര്‍ധിപ്പിച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്
ഖത്തറിൽ പുതിയ അധ്യയന വര്‍ഷത്തേ ക്കുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പ്രവേശന സമയ വിവര പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ സീറ്റുകളേക്കാൾ 3000 എണ്ണം കൂടി വര്‍ധിപ്പിച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. മൂന്ന് പുതിയ സ്കൂളുകളും പുതുതായി പ്രവർത്തനം ആരംഭിക്കും.
രാജ്യത്തെ 199 സര്‍ക്കാര്‍ സ്കൂളുകളില്‍ 10000 സീറ്റുകള്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ രജിസ്ട്രേഷന് ആന്റ് അഡ്മിഷന് ഡിപ്പാര്‍ട്ട്മെന്റ് മേധാവി വര്‍ധ അഖില്‍ പറഞ്ഞു. കൂടുതല്‍ ജനങ്ങളുള്ള മേഖലയില്‍ പുതിയ സ്കൂളുകള്‍ ആരംഭിക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി. അല്‍റയ്യാന്‍, ഉംസലാല്‍ അല്മിറാദ് എന്നിവിടങ്ങളിലാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ സ്കൂളുകള്‍ വരുന്നത്.
രക്ഷിതാക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളുടെ സാധാരണയുള്ള സ്ഥലം മാറ്റത്തിന് ഈ വര്‍ഷത്തെ സെക്കന്റ് ടേം പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. രക്ഷിതാക്കളെ സ്കൂളുകള്‍ വഴി വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഖത്തരികള്‍, ജി.സി.സി പൗരന്മാരുടെ മക്കള്‍, ഖത്തരി സ്ത്രീകളുടെ മക്കള്‍ എന്നിവര്‍ക്ക് സഹോദരങ്ങളായ വിദ്യാര്‍ഥികളുടെ സ്ഥലം മാറ്റവും രജിസ്ട്രേഷനുമായി ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടുണ്ട് . പുതിയ കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഉള്ള ഷെഡ്യൂളിന് അനുസരിച്ച് നടക്കും. മെയ് 13 , 14 തിയതികളിലാണ് പുതിയ ഖത്തരി കുട്ടികള്‍ക്ക് രജിസ്ട്രേഷന് സമയം നല്കയിരിക്കുന്നത്.
Adjust Story Font
16