റിക്രൂട്ട്മെന്റ് തട്ടിപ്പ്; കുവൈത്തിലെത്തിയ നഴ്‌സുമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു
റിക്രൂട്ട്മെന്റ് തട്ടിപ്പ്; കുവൈത്തിലെത്തിയ നഴ്‌സുമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു
2015 ശേഷം കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ജോലിയോ ശമ്പളമോ ഇല്ലാത്തവരുമായ നഴ്‌സുമാരുടെ വിവരങ്ങളാണ് എംബസി ശേഖരിക്കുന്നത്
റിക്രൂട്ട്മെന്റ് തട്ടിപ്പിൽ കുടുങ്ങി കുവൈത്തിലെത്തിയ നഴ്‌സുമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു . 2015 ശേഷം കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ജോലിയോ ശമ്പളമോ ഇല്ലാത്തവരുമായ നഴ്‌സുമാരുടെ വിവരങ്ങളാണ് എംബസി ശേഖരിക്കുന്നത്. കുവൈത്ത് ആരോഗ്യമന്ത്രിയുമായി ഇന്ത്യൻ സ്ഥാനപതി ജീവസാഗർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണു സൂചന .
ആരോഗ്യമന്ത്രാലയത്തിൽ നിയമനം ലഭിച്ചിട്ടും ജോലിയോ ശമ്പളമോലഭിക്കാത്ത നഴ്‌സുമാർ എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. ഇതിനകം 58 പേർ പരാതിയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട് . ശേഷിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടതായി തെളിയിക്കുന്ന രേഖകൾ സഹിറ്റം എംബസിയുടെ ലേബർ സെക്ഷനുമായി ബന്ധപ്പെടണം . 2015 നു ശേഷം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാരാണ് ജോലിയോ ശമ്പളമോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നത്. ഡൽഹി മുംബൈ ബംഗളുരു തുടങ്ങിയ നഗരങ്ങളിൽ നടത്തിയ ഇന്റർവ്യൂ വഴിയാണ് ഏജൻസികൾ വിവിധ ബാച്ചുകളായി ഇവരെ കുവൈത്തിലെത്തിച്ചത്.
കേന്ദ്ര സർക്കാരിന്റെ റിക്രൂട്ട്മെന്റ് വിലക്ക് മറികടക്കാൻ എജൻസികൾ ദുബൈ വഴി എത്തിച്ച നഴ്‌സുമാരും കൂട്ടത്തിലുണ്ട് . ഏജന്റുമാർ കോഴവാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് ആരോഗ്യമന്ത്രാലയം നിയമനം മരവിപ്പിച്ചതാണ് മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാർക്ക് വിനയായത്. നേരത്തെ ആരോഗ്യമന്ത്രാലയം ഇടപെട്ടു ഇവരിൽ കുറച്ചു പേരെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു . 2015 ലാണ് ഇന്ത്യയിൽ നിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു ആരോപണങ്ങൾ ഉയർന്നത് . നിയമനത്തിനായി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിവിധ ഏജൻസികളിൽ സിബി ഐ റെയ്ഡ് നടത്തുകയും കോടികളുടെ അനധികൃത സമ്പത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു.
Adjust Story Font
16