Quantcast

സ്കൈപ്പ്​, ഫേസ്​ ടൈം എന്നിവക്ക്​ യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും

MediaOne Logo

Jaisy

  • Published:

    31 May 2018 3:11 AM GMT

സ്കൈപ്പ്​, ഫേസ്​ ടൈം എന്നിവക്ക്​ യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും
X

സ്കൈപ്പ്​, ഫേസ്​ ടൈം എന്നിവക്ക്​ യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും

യു.എ.ഇ ടെലികോം ക്രമീകരണ ​അതോറിറ്റിക്കു കീഴില്‍ ഇതു സംബന്​ധിച്ച ചർച്ചകൾ തുടരുകയാണ്

സ്കൈപ്പ്​, ഫേസ്​ ടൈം എന്നിവക്ക്​ യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​. യു.എ.ഇ ടെലികോം ക്രമീകരണ ​അതോറിറ്റിക്കു കീഴില്‍ ഇതു സംബന്​ധിച്ച ചർച്ചകൾ തുടരുകയാണ്​.

പ്രമുഖ അറബ്​ പത്രമായ അൽഇത്തിഹാദാണ്​ ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്​. സ്കൈപ്പ്​, ഫേസ്​ടൈം എന്നിവക്ക്​ ഏർപ്പെടുത്തിയ വിലക്ക്​ മാറ്റുന്നതുമായി ബന്ധപ്പെട്ട്​ മൈക്രോസോഫ്​റ്റ്​, ആപ്പിൾ അധികൃതരുമായാണ്​ ടെലികോം അതോറിറ്റി ചർച്ച ആരംഭിച്ചതെന്നും റിപ്പോർട്ട്​ പറയുന്നു. ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ ​അതോറിറ്റി ഡയറക്ടർ ജനറൽ ഹമദ്​ ഉബൈദ്​ അൽ മൻസൂരിയെ ഉദ്ധരിച്ച്​ പത്രം വ്യക്തമാക്കി. മൈക്രോസോഫ്​റ്റ്​ യു.എ.ഇയിൽ പശ്ചിമേഷ്യയിലേക്ക് വേണ്ടി രണ്ട്​ കേന്ദ്രങ്ങൾ അടുത്തിടെയാണ്​ യു.എ.ഇയിൽ ആരംഭിച്ചത്​. വീഡിയോ കോളിനായി ഇത്തിസാലാത്ത്​ പ്രത്യേക നിരക്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​.

TAGS :

Next Story