Quantcast

വിശുദ്ധ കഅബയെ ഇന്ന് പുതിയ കിസ്‍വ പുതപ്പിക്കും

MediaOne Logo

Ubaid

  • Published:

    1 Jun 2018 9:58 PM GMT

വിശുദ്ധ കഅബയെ ഇന്ന് പുതിയ കിസ്‍വ പുതപ്പിക്കും
X

വിശുദ്ധ കഅബയെ ഇന്ന് പുതിയ കിസ്‍വ പുതപ്പിക്കും

കഅ്ബയുടെ അകഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടും പുറം വശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടും കഴിഞ്ഞ ദിവസം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് കൈമാറിയിരുന്നു.


വിശുദ്ധ കഅബയെ അല്‍പ്പസമയത്തിനകം പുതിയ കിസ്‍വ പുതപ്പിക്കും. മക്കയിലെ കിസ് വ ഫാക്ടറിയില്‍ ഇതിനായി പുതിയ കിസ് വ തയ്യാറായി കഴിഞ്ഞു. തീര്‍ഥാടക ലക്ഷങ്ങള്‍ അറഫാ സംഗമത്തിനായി തിരിക്കുന്ന സമയത്താണ് കഅബയെ പുതിയ മൂടുപടം പുതപ്പിക്കുക.

കഅ്ബയുടെ അകഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടും പുറം വശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടും കഴിഞ്ഞ ദിവസം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് കൈമാറിയിരുന്നു. നാളെ രാവിലെ യാണ് ഇവ കഅ്ബയെ അണിയിക്കുക. എല്ലാ വര്‍ഷവും അറഫാ ദിനത്തിലാണ് കിസ്‍വ മാറ്റം നടത്താറുള്ളത്.

മക്ക ഉമ്മുല്‍ ജൂദിലുള്ള കിസ്വ ഫാട്കറിയിലാണ് പുതിയ കിസ്‍വ നിര്‍മ്മിച്ചത്. സ്വര്‍ണം പൂശിയ നൂലുകൊണ്ടുള്ള ചിത്രപ്പണകളും ഖുര്‍ആന്‍ സുക്തങ്ങളും കൊണ്ട് അലങ്കൃതമാണ് കിസ്‍വ . ഇറ്റലിയില്‍ നിന്നും സ്വിസ്സര്‍ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്ത പട്ടിലാണ് ഇതിന്റെ നിര്‍മാണം. ഏകദേശം 22 ദശലക്ഷം റിയാലാണ് നിര്‍മാണ ചെലവ്. 79 നെയ്ത്തുകാര്‍ ഉള്‍പ്പെടെ നൂറ്റി തൊണ്ണൂറോളം ജീവനക്കാര്‍ ഒരു വര്‍ഷത്തോളമെടുത്താണ് കിസ്വ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ നെയ്ത്തു മെഷീനുള്‍പ്പെടെ മികച്ച സൌകര്യങ്ങളാണ് ഫാക്ടറിയിലുള്ളത്. കിസ്‍വ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബാജൗദയുടെ നേതൃത്വത്തില്‍ എണ്‍പത്തി ആറോളം ജീവനക്കാര്‍ ചേര്‍ന്നാണ് കഅ്ബയെ പുതിയ കിസ്വ അണിയിക്കുക.

TAGS :

Next Story