ഹാജിമാര്‍ ഇന്ന് മൂന്ന് ജംറകളില്‍ കല്ലേറ് നടത്തും
ഹാജിമാര്‍ ഇന്ന് മൂന്ന് ജംറകളില്‍ കല്ലേറ് നടത്തും
വിപുലമായ സംവിധാനമാണ് കല്ലേറ് നടക്കുന്ന ജംറയിലുള്ളത്
ഹജ്ജിന്റെ നാലാം ദിനമായ ഇന്ന് ഹാജിമാര്‍ മൂന്ന് ജംറകളില്‍ കല്ലേറ് നടത്തും. വിപുലമായ സംവിധാനമാണ് കല്ലേറ് നടക്കുന്ന ജംറയിലുള്ളത്. ഹജ്ജിന്റെ ഏറ്റവും തിരക്കേറിയ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ വിജകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സൌദി ഭരണകൂടം സന്തുഷ്ടി പ്രകടിപ്പിച്ചു.
പിശാചിന്റെ പ്രതീകാത്മ സ്തൂപങ്ങളായ മിനായിലെ മൂന്ന് ജംറകളിലാണ് ഹാജിമാര്‍ കല്ലേറ് നിര്‍വഹിക്കുക. ജംറത്തുസ്സുഖ്റാ, ജംറത്തുല്‍ വുസ്ഥാ, ജംറത്തുല്‍ അഖബ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഒരോ ജംറകളിലും ഏഴ് വീതം കല്ലുകളാണ്എറിയുക. വിശാലയമാ ജംറ കോംപ്ലക്സില്‍ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ കല്ലേറ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാല് നിലകളില്‍ മണിക്കൂറില്‍ മൂന്ന് ലക്ഷം തീര്‍ഥാടകര്‍ക്ക് കല്ലേറ് നടത്താന്‍ സാധിക്കും. മിനായിലെ തന്പുകളില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി കല്ലെറിഞ്ഞാണ് ഹജ്ജില്‍ നിന്നും വിരമിക്കുക. ഹജ്ജിലെ ഏറ്റവും തിരക്കേറിയ ദുല്‍ഹജ്ജ് 9, 10 ദിവസങ്ങള്‍ പ്രയാസങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകള്‍. തീര്‍ഥാടകരുടെ അറഫ, മുസ്ദലിഫ യാത്രകള്‍, ആദ്യ ദിവസത്തെ കല്ലേറ്, ഹജ്ജിന്റെ ത്വവാഫ് എന്നിവ പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയാക്കാന്‍ സാധിച്ചതില്‍ തീര്‍ഥാടകര്‍ക്കും വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. കൃത്യമായ മുന്നൊരുക്കം നടത്തിയതിനാല്‍ വരും ദിനങ്ങളും നല്ലരീതിയില്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ്.
ആഭ്യന്തര മന്ത്രലായത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം , ഹജ്ജ് സുരക്ഷാ സേന, സിവില്‍ ഡിഫന്‍സ് , ഹജ്ജ് മന്ത്രായം, ആരോഗ്യ മന്ത്രാലയം, റെഡ്ക്രസന്‍റ് എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മിനയിലെ പൊതു സുരക്ഷാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ഹജ്ജിനായി സൌദിയില്‍ നിന്നുള്‍പ്പെടെ പതിനെട്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി തൊള്ളായിരത്തി തൊന്പത് തീര്‍ഥാടകര്‍ എത്തിയതായി സൌദി സ്റ്റാറ്റിറ്റിക്സ് വിഭാഗം അറിയിച്ചു.
Adjust Story Font
16