Quantcast

റഷ്യൻ എംബസിക്കു മുന്നിൽ കുവൈത്തിലെ പ്രതിപക്ഷ എംപിമാരുടെ ധര്‍ണ

MediaOne Logo

Ubaid

  • Published:

    1 Jun 2018 7:53 AM GMT

റഷ്യൻ എംബസിക്കു മുന്നിൽ കുവൈത്തിലെ പ്രതിപക്ഷ എംപിമാരുടെ ധര്‍ണ
X

റഷ്യൻ എംബസിക്കു മുന്നിൽ കുവൈത്തിലെ പ്രതിപക്ഷ എംപിമാരുടെ ധര്‍ണ

സിറിയൻ നഗരമായ അലപ്പോയിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തെ കടുത്ത ഭാഷയിലാണ് ധർണയിൽ പങ്കെടുത്ത എംപിമാർ അപലപിച്ചത്

ആലപ്പോ ആക്രമണത്തിൽ പ്രതിഷേധിച്ചു കുവൈത്തിലെ പ്രതിപക്ഷ എംപിമാർ റഷ്യൻ എംബസിക്കു മുന്നിൽ ധർണ നടത്തി. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. പള്ളികൾ വഴി ദുരിതാശ്വാസ നിധി സമാഹരിക്കാനും ധർണയിൽ ആഹ്വാനം

സിറിയൻ നഗരമായ അലപ്പോയിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തെ കടുത്ത ഭാഷയിലാണ് ധർണയിൽ പങ്കെടുത്ത എംപിമാർ അപലപിച്ചത്. ബുധനാഴ്ച ഉച്ചക്ക് റഷ്യൻ എംബസ്സിക്കുമുന്നിൽ നടന്ന ധർണയിൽ പാർലിമെന്റ് അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. സർക്കാർ അനുമതിയോടെ സമാധാന പരമായാണ്പ്രതിപക്ഷം ധർണ നടത്തിയത് . ഭീകരമായ കടന്നാക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ കുവൈത്ത് പാർലിമെന്റ് അടിയന്തിര സമ്മേളനം വിളിച്ചു ചേർക്കണമെന്നും മുഴുവൻ ജിസിസി രാജ്യങ്ങളും റഷ്യയുമായും ഇറാനുമായുമുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു . അലപ്പോ ആക്രമണത്തിന്റെ പശചാത്തലത്തിൽ അടിയന്തിര യോഗം ചേരാൻ അറബ് ലീഗോ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂടായ്മയോ മുന്നോട്ടു വരാത്തത് വേദനാജനകമാണെന്നും കുറഞ്ഞ പക്ഷം സ്ഥാനപതിമാരെ വിളിപ്പിക്കുകയെങ്കിലും ചെയ്യണമെന്നും എംപിമാർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിരയിലെ ഡോ . വലീദ് തബ്തബാഇ, ജംആൻ അൽ ഹർബാഷ് , അബ്ദുല്ല അൽ ഫുഹാദ് , മർസൂഖ് അൽ ഖലീഫ , സാമിർ അൽ സുവൈത്ത് തുടങ്ങിയവർ ധാരണക്ക് നേതൃത്വം നൽകി.

അലപ്പോ കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹവും യു എൻ സുരക്ഷാ കൗണ്‍സിലും ഇടപെടണമെന്ന് കുവൈത്ത്. ബുധനാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത് . വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് അറബ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . പ്രശനപരിഹരിഹാരത്തിനാവശ്യമായ ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കാൻ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരുമെന്നു അറബ് ലീഗിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബകര്‍ അറിയിച്ചു.

TAGS :

Next Story