ജിസിസി കൂട്ടായ്മ മൂന്ന് വ്യാഴവട്ടം പിന്നിട്ടു
ജിസിസി കൂട്ടായ്മ മൂന്ന് വ്യാഴവട്ടം പിന്നിട്ടു
ഏകീകൃത കറൻസിയും വിസയും അകലെ; അംഗരാജ്യങ്ങൾക്കിടയിലെ ഐക്യത്തിലും വിള്ളൽ
ആറ് ഗൾഫുരാജ്യങ്ങൾ ചേർന്ന ജി.സി.സി കൂട്ടായ്‍മ മൂന്ന് വ്യാഴവട്ടം പിന്നിടുമ്പോൾ പ്രതിസന്ധികൾ ഏറെ. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലും മറ്റും ഏകീകൃത നിലപാടാണ്ലക്ഷ്യം വെക്കുന്നതെങ്കിലും ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിൽ കൂട്ടായ്‍മ ഇനിയും വിജയിച്ചിട്ടില്ല.
ഗൾഫിന്റെ വിശാല താൽപര്യങ്ങൾ മുൻനിർത്തി 1981 മെയ് 25നാണ് ഗൾഫ് സഹകരണ കൗൺസിലിന്റെ പിറവി. സൗദിക്കു പുറമെ യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ജിസിസിയിൽ ഉള്ളത്. പ്രതിരോധം, വിദേശനയം എന്നിങ്ങനെ സുപ്രധാന കാര്യങ്ങളിൽ ഒറ്റ നിലപാട്എന്ന നയമാണ്പൊതുവെ കൂട്ടായ്‍മയുടേത്. എന്നാൽ ഏകീകൃത കറൻസിയും വിസയും യാഥാർഥ്യമാക്കാനുള്ള നീക്കം ഇനിയും എങ്ങും എത്തിയിട്ടില്ല.
സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾക്ക്തുണയായി മാറാൻ ജിസിസി സംയുക്ത സൈന്യം നിലവിലുണ്ട്. രാഷ്ട്രീയമായി അമേരിക്കയോട്ചായ്വ്പുലർത്തുമ്പോൾ തന്നെ, വിയോജിപ്പും പ്രകടമാണ്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ സൗദി സന്ദർശന വേളയിലും ജിസിസി ഭിന്നത പ്രകടമായി.
അൽജസീറ ചാനലിന്റെ പേരിൽ ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള അകൽച്ചയും വർധിച്ചിരുന്നു. ദൗർബല്യങ്ങൾ ഏറെയുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സാമ്പത്തിക ബ്ലോക്കായി നിലയുറപ്പിക്കാൻ സാധിച്ച ജിസിസി, പൊതു വെല്ലുവിളികൾ നേരിടുന്നതിന് കൂടുതൽ വിയർക്കേണ്ടി വരും.
Adjust Story Font
16