മത്സ്യ തൊഴിലാളികൾ ഇറാൻ സമുദ്രാതിർത്തിയിലേക്ക് പോകരുതെന്ന് യുഎഇ ഇന്ത്യൻ എംബസി
മത്സ്യ തൊഴിലാളികൾ ഇറാൻ സമുദ്രാതിർത്തിയിലേക്ക് പോകരുതെന്ന് യുഎഇ ഇന്ത്യൻ എംബസി
നടപടി, ഇറാൻ നാവികസേന ബോട്ടുകൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ
യു.എ.ഇയിൽ നിന്ന്ബോട്ടുകളിൽ ഇറാൻ സമുദ്രാതിർത്തിയിൽ മൽസ്യബന്ധനത്തിന്പോകുന്ന ജോലിയിൽ നിന്ന്ഇന്ത്യക്കാർ പിൻമാറണമെന്ന്എംബസിയുടെ കർശനനിർദേശം. നിയമാനുസൃത ബോട്ടുകളിൽ അല്ലാതെ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾ ഇറാൻ പിടിച്ചെടുക്കുകയും ജീവനക്കാരെ തടങ്കലിൽ വെക്കുകയും ചെയ്യുന്ന സംഭവങ്ങൾ അധികരിച്ച സാഹചര്യത്തിലാണ് നടപടി.
ഇറാൻ സമുദ്രാതിർത്തിയിൽ നാവികസേന കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. തങ്ങളുടെ സമുദ്രാതിർത്തിയിൽ എത്തുന്ന പുറമെ നിന്നുള്ള മുഴുവൻ മൽസ്യബന്ധനബോട്ടുകളും നേരത്തെ തിരിച്ചയക്കാറായിരുന്നു പതിവ്. എന്നാൽ അടുത്തിടെയായി സമുദ്രാതിർത്തി ലംഘിച്ചെത്തുന്ന ബോട്ടകൾ കണ്ടുകെട്ടുകയും ജീവനക്കാരെ പിടികൂടുകയാണ് ഇറാൻ നേവി. ഇറാനിൽ ജയിൽശിക്ഷ പോലും അനുഭവിക്കേണ്ട സാഹചര്യമാകും ഇതിലൂടെ ഉണ്ടാവുക.
ഈ സാഹചര്യത്തിൽ മൽസ്യബന്ധന ജോലിയിൽ ഏർപ്പെട്ട് യുഎഇയിലുള്ള ഇന്ത്യക്കാർ ഇറാൻ ഭാഗത്തേക്ക് പോകുന്ന ബോട്ടുകളിലെ ജോലി ചെയ്യുന്നതിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കണമെന്നാണ്അബൂദബിയിൽ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം മാറും വരെ വിലക്ക് നീണ്ടുനിൽക്കും. അറസ്റ്റ് മാത്രമല്ല, ജീവൻ പോലും അപകടത്തിൽ പെടാനുള്ള സാഹചര്യം മുൻനിർത്തിയാണ് നിർദേശമെന്ന് എംബസി വിശദീകരിച്ചു.
Adjust Story Font
16