യുഎഇയില്‍ കബഡിക്കാലം
യുഎഇയില്‍ കബഡിക്കാലം
പ്രവാസി മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന തീപാറുന്ന കബഡി പോരാട്ടങ്ങള്‍ക്കാണ് ദുബൈയിലും അബൂദബിയിലും അരങ്ങൊരുങ്ങുന്നത്
യുഎഇയില്‍ ഇത് കബഡി മല്‍സരങ്ങളുടെ സീസണ്‍. പ്രവാസി മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന തീപാറുന്ന കബഡി പോരാട്ടങ്ങള്‍ക്കാണ് ദുബൈയിലും അബൂദബിയിലും അരങ്ങൊരുങ്ങുന്നത്. ഗള്‍ഫിലെ കാസര്‍കോട്ടുകാരാണ് കബഡി മല്‍സരങ്ങളുടെ കരുത്ത്.
യുഎഇ പ്രവാസികള്‍ക്കിടയില്‍ ഇപ്പോള്‍ കബഡിയാണ് താരം. ദുബൈയിലെ കാസര്‍കോഡ് ജില്ലക്കാരുടെ കൂട്ടായ്മകളാണ് മല്‍സരങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രഫഷണല്‍ കബഡി താരങ്ങളെ വരെ രംഗത്തിറക്കിയാണ് പോരാട്ടം. ദുബൈയില്‍ നിന്ന് അബൂദബിയിലേക്കും ചേക്കേറിയിരിക്കുകയാണ് ഇപ്പോള്‍ കബഡി ആവേശം. ആവേശത്തിന് അങ്ങനെ പ്രായവ്യത്യാസമൊന്നുമില്ല. കാസര്‍കോട്ടെ കല്ലൂരാവി ഗ്രാമത്തിന് ഈ കബഡി തരംഗത്തില്‍ വലിയ റോളുണ്ട്
വാശിയേറുമ്പോള്‍ തര്‍ക്കവും കയ്യേറ്റവുമൊക്കെ ഉണ്ടാവുമെങ്കിലും സ്പോര്‍ട്സ് മാന്‍സ്പിരിറ്റില്‍ കല്ലൂരാവിക്കാര്‍ എല്ലാം ആവിയാക്കികളയും. കഴിഞ്ഞ ദിവസം അബൂദബി ഇസ്‍ലാമിക് സെന്ററില്‍ 17 ടീമുകള്‍ രണ്ടുദിവസം മാറ്റുരച്ചാണ് ജേതാക്കളെ നിശ്ചയിച്ചത്. സിറ്റി കല്ലൂരാവിയായിരുന്നു ജേതാക്കള്‍. മല്‍സരത്തില്‍ നിന്നുള്ള വരുമാനം നാട്ടിലെ അഗതികളുടെ കണ്ണീരൊപ്പാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നത് ഈ കബഡിയെ വേറിട്ടതാക്കുന്നു. പരസ്പരം കാലുവാരുന്ന കബഡിയല്ല ഇത്. പകരം കൈതാങ്ങാകുന്ന കബഡിയാണ്.
Adjust Story Font
16