Quantcast

സൗദി ബഖാലകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലും 100 % സ്വദേശിവത്കരണം നടപ്പാക്കും

MediaOne Logo

Jaisy

  • Published:

    1 Jun 2018 4:22 PM GMT

സൗദി ബഖാലകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലും 100 % സ്വദേശിവത്കരണം നടപ്പാക്കും
X

സൗദി ബഖാലകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലും 100 % സ്വദേശിവത്കരണം നടപ്പാക്കും

സ്വദേശികള്‍ക്ക് ഇരുപതിനായിരം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്

സൗദിയിലെ ബഖാലകള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഉപഭോഗവസ്തുക്കളുടെ വില്‍പന സ്ഥലങ്ങള്‍ എന്നിവയില്‍ നൂറ് ശതമാനം സ്വദേശിവത്കരണ നടപ്പാക്കാന്‍ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം നീക്കമാരംഭിച്ചു. സ്വദേശികള്‍ക്ക് ഇരുപതിനായിരം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ നിരവധി ഇതരം മേഖലകളില്‍ കൂടി സ്വദേശിവത്കരണം കൊണ്ടുവരും.

ബഖാലകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്ന ആദ്യ വര്‍ഷം തന്നെ ഇരുപതിനായിരം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സ്വദേശികളെ ആകര്‍ഷിക്കുന്ന വരുമാനവും ലാഭവും പ്രതീക്ഷിക്കുന്ന മേഖലകളില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

റെന്റ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് അഭയകേന്ദ്രങ്ങള്‍, ആരോഗ്യ മേഖല എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തെരഞ്ഞെടുത്ത മേഖലകള്‍. റന്റ് എ കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ 5000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യ പടി അല്‍ഖസീം മേഖലയില്‍ നിന്ന് ആരംഭിക്കും. 6,000 സ്വദേശികള്‍ക്ക് അല്‍ഖസീമില്‍ മാത്രം ഈ രംഗത്ത് ജോലി നല്‍കാനാവും. 2018ഓടെ ടൂറിസം മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

TAGS :

Next Story