സൌദിയില്‍ വാഹനങ്ങളുടെ വേഗതാ പരിധി കൂട്ടുന്നു
സൌദിയില്‍ വാഹനങ്ങളുടെ വേഗതാ പരിധി കൂട്ടുന്നു
80 കിലോ മീറ്റര്‍ വേഗപരിധി തൊണ്ണൂറാക്കി ഉയര്‍ത്തും
സൌദിയില്‍ വാഹനങ്ങളുടെ വേഗതാ പരിധി കൂട്ടുന്നു. 80 കിലോ മീറ്റര്‍ വേഗപരിധി തൊണ്ണൂറാക്കി ഉയര്‍ത്തും. ഹൈവേകളില്‍ കൂടിയ വേഗത 120 കിലോമീറ്ററായി തുടരും. എന്നാല്‍ 132 കി.മീ വേഗതയിലോടുന്ന വാഹനങ്ങളാകും ക്യാമറയില്‍ കുടുങ്ങുക.
ട്രാഫിക് വിഭാഗമാണ് നിരത്തുകളിലെ വേഗത കൂട്ടുന്ന കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഇതനുസരിച്ച് നിരത്തുകളിലെ വേഗതപരിധി പുനര്‍ നിര്‍ണയിക്കുമെന്ന് ട്രാഫിക് വക്താവ് താരിഖ് അല്‍റുബൈആന്‍ അറിയിച്ചു. റോഡുകളുടെ നിലവാരവും ഗതാഗതത്തിരക്കും പരിഗണിച്ചാണ് മാറ്റങ്ങള്‍.
70 മുതല്‍ 80 വരെ കി.മീറ്റര്‍ വേഗത പരിധിയുള്ള റോഡുകളില്‍ വേഗത 90 കി.മീറ്ററാക്കി ഉയര്‍ത്തും. എന്നാല്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളിലെ വേഗത 120 കി.മീറ്ററായി തുടരും. എന്നാല്‍ ക്യാമറയില്‍ പിടികൂടുക 132 കി.മീ വേഗത്തിലോടുന്ന വാഹനങ്ങളെ മാത്രമാണ്. അന്താരാഷ്ട്ര മാനദണ്ഡം കൂടി പരിഗണിച്ചാണ് 120 കി.മീറ്റര്‍ പരിധി വര്‍ധിപ്പിക്കാത്തത്. മികച്ച റോഡുകളുള്ള സൌദിയില്‍ 80 കി.മീ പരിധി വാഹനങ്ങള്‍ പെട്ടെന്ന് കടക്കും. ഈയിനത്തില്‍ വന്‍തുകയാണ് ഖജനാവിലെത്തിയിരുന്നത്.
Adjust Story Font
16