Quantcast

ചുമരിന്റെ മറുവശം ദോഹ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

MediaOne Logo

Jaisy

  • Published:

    1 Jun 2018 1:04 PM GMT

ചുമരിന്റെ മറുവശം ദോഹ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു
X

ചുമരിന്റെ മറുവശം ദോഹ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ ഹമദ് സകീബയുടെ കഥാ സമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഹുസൈന്‍ കടന്നമണ്ണയാണ്

ഇന്ത്യയുമായുള്ള ഖത്തറിന്റെ ബിസിനസ് ബന്ധങ്ങളെയും സൗഹൃദങ്ങളെയും ഇതിവൃത്തമാക്കിയുള്ള ചുമരിന്റെ മറുവശം എന്ന മലയാള പുസ്തകം ദോഹ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ ഹമദ് സകീബയുടെ കഥാ സമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഹുസൈന്‍ കടന്നമണ്ണയാണ് .

28 ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ചാണ് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ പബ്ലിക്കേഷന്‍ വിഭാഗം തലവന്‍ കൂടിയായ ഹമദ് സകീബയുടെ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തത്. ദോഹയിലെ തെരുവില്‍ കണ്ടുമുട്ടിയ പലരാജ്യക്കാരായ പ്രവാസികളുമായി ബന്ധപ്പെട്ട ഏഴുകഥകളാണ് പുസ്തകത്തിലുള്ളത്. നാലാം അധ്യായമായ സൂറത്ത് തുറമുഖം എന്നകഥ ഇന്ത്യയും ഖത്തറും തമ്മിലുള്ള സാസ്‌കാരിക വിനിമയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് .

വിവിധ പ്രവാസി സമൂഹങ്ങള്‍ക്ക് ആദിത്യമരുളിയ ഖത്തറിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്ന ഒരു സ്വദേശിയുടെ കണ്ണിലൂടെ പലരാജ്യക്കാരെ നോക്കികാണുന്നതാണ് ചുമരിന്റെ മറുവശം എന്ന കൃതിയെന്ന് വിവര്‍ത്തകനായ ഹുസൈന്‍ കടന്നമണ്ണ പറഞ്ഞു.

ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പബ്ലിഷിംഗ് ഹൗസ് പ്രസാധനം നിര്‍വ്വഹിച്ച കൃതിയുടെ പ്രകാശനം നിര്‍വ്വഹിച്ചത് ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രി ഡോക്ടര്‍ സാലിഹ് ബിന്‍ ഗാനിം അല്‍ അലി യാണ് . മറ്റുമൂന്ന് അറബിക് കൃതികളുടെ പ്രകാശനവും ഇതോടൊപ്പം മേളയില്‍ നടന്നു. ഇതിനു പുറമെ ഐ പി എച്ച് പുറത്തിറക്കിയ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന മലയാളകൃതിയുടെ പ്രകാശനവും മേളയില്‍ നടന്നു .മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സന്ദര്‍ശകരാണ് ഇത്തവണത്തെ ദോഹ പുസ്തകോത്സവത്തില്‍ എത്തിച്ചേര്‍ന്നത് .

TAGS :

Next Story