കറൻസി വിനിമയ സ്ഥാപനങ്ങൾ വഴി പണമയക്കുന്നതിനുള്ള ഫീസിന് വാറ്റ് ബാധകമാകും
കറൻസി വിനിമയ സ്ഥാപനങ്ങൾ വഴി പണമയക്കുന്നതിനുള്ള ഫീസിന് വാറ്റ് ബാധകമാകും
ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തിലാകുമ്പോൾ മറ്റു ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമൊപ്പം അഞ്ച് ശതമാനം നികുതിയാണ് പണവിനിമയ ഫീസിനും ബാധകമാകുക
കറൻസി വിനിമയ സ്ഥാപനങ്ങൾ വഴി പണമയക്കുന്നതിനുള്ള ഫീസിന് മൂല്യവർധിത നികുതി ബാധകമാകും. ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തിലാകുമ്പോൾ മറ്റു ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമൊപ്പം അഞ്ച് ശതമാനം നികുതിയാണ് പണവിനിമയ ഫീസിനും ബാധകമാകുക.
ജനുവരി ഒന്നു മുതൽ യുഎഇയിൽനിന്ന് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതിൽ വർധിക്കും. 80 ഫിൽസോ ഒരു ദിർഹമോ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ 1000 ദിർഹം വരെ അയക്കാൻ 16 ദിർഹവും 1000 ദിർഹത്തിന് മുകളിൽ 22 ദിർഹവുമാണ് മിക്ക കറൻസി വിനിമയ സ്ഥാപനങ്ങളും ഈടാക്കി വരുന്നത്.
പണമയക്കുന്ന ഫീസിൽ നേരിയ വർധനയാണ് വരുന്നതെന്നും അതിനാൽ ഇത് യുഎഇയിൽനിന്ന് അയക്കപ്പെടുന്ന തുകയിൽ കുറവുണ്ടാകില്ലെന്നുമാണ് കറൻസി വിനിമയ സ്ഥാപനങ്ങൾ കരുതുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ കണക്ക് പ്രകാരം യു.എ.ഇയിലെ പ്രവാസികൾ 2017ൽ ജൂൺ 30 വരെ 7800 കോടി ദിർഹമാണ് നാട്ടിലേക്ക് അയച്ചിരിക്കുന്നത്. 2016 വർഷത്തിൽ അയച്ചതിന്റെ 48.5 ശതമാനമാണിത്. 2016ൽ 16080 ദിർഹമായിരുന്നു പ്രവാസികൾ നാട്ടിലേക്ക് അയച്ച ആകെ തുക. ഏറ്റവും കൂടുതൽ തുക അയക്കുന്നത് ഇന്ത്യക്കാരാണ്. പാകിസ്താനികൾ, ഫിലിപ്പീൻസുകാർ, ഈജിപ്തുകാർ, ബ്രിട്ടീഷുകാർ എന്നിവരാണ് യഥാക്രമം ഇന്ത്യക്കാർക്ക് പിറകിൽ.
Adjust Story Font
16