Quantcast

ഇറാനും തുർക്കിയുമല്ല അറബ്​ ലോകത്തെ നയിക്കേണ്ടതെന്ന്​ യു.എ.ഇ

MediaOne Logo

Subin

  • Published:

    1 Jun 2018 5:20 PM GMT

ഇറാനും തുർക്കിയുമല്ല അറബ്​ ലോകത്തെ നയിക്കേണ്ടതെന്ന്​ യു.എ.ഇ
X

ഇറാനും തുർക്കിയുമല്ല അറബ്​ ലോകത്തെ നയിക്കേണ്ടതെന്ന്​ യു.എ.ഇ

ഇൗജിപ്​ത്​, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ അറബ്​ രാജ്യങ്ങൾ ഒരുമിച്ചു മുന്നേറുകയാണ്​ വേണ്ടത്​. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ ട്വിറ്ററിലാണ്​ ഇക്കാര്യം അഭിപ്രായപ്പെട്ടത്​.

ഇറാനും തുർക്കിയുമല്ല അറബ്​ ലോകത്തെ നയിക്കേണ്ടതെന്ന്​ യു.എ.ഇ. മേഖലയിൽ അറബ്​ രാജ്യങ്ങൾ കൂടുതൽ കരുത്താടെ രംഗത്തു വരികയാണ്​ വേണ്ടതെന്നും യു.എ.ഇ വ്യക്​തമാക്കി. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ ട്വിറ്ററിലാണ്​ ഇക്കാര്യം അഭിപ്രായപ്പെട്ടത്​.

ഇൗജിപ്​ത്​, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ അറബ്​ രാജ്യങ്ങൾ ഒരുമിച്ചു മുന്നേറുകയാണ്​ വേണ്ടത്​. പശ്​ചിമേഷ്യൻ സ്​ഥിതിഗതികൾ ഉൾക്കൊണ്ട്​ എല്ലാ അറബ്​ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും മന്ത്രി ഡോ. അൻവർ ഗർഗാശ്​ പറഞ്ഞു. വംശീയ പക്ഷപാതിത്വം നിറഞ്ഞ സമീപനം ഒരിക്കലും ബദൽ അല്ല. അറബ്​ ലോകത്തെ ഇറാനും തുർക്കിയുമല്ല നയിക്കേണ്ടതും അൻവർ ഗർഗാശ്​ ചൂണ്ടിക്കാട്ടി.

മേഖലയിൽ രൂപപ്പെട്ട രാഷ്​ട്രീയ സാഹചര്യത്തെ ഫലപ്രദമായി നേരിടണമെങ്കില്‍ ഇൗജിപ്​ത്​, സൗദി സ്​തംഭങ്ങളിൽ ഉൗന്നിയ ഐക്യമാണ്​ വേണ്ടതും. സിറിയ, യെമൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ പരസ്യമായ ഇടപെടൽ നടത്തുന്ന ഇറാനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുകയാണ്​ സൗദി അറേബ്യയെന്നും യു.എ.ഇ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story