Quantcast

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതികളെ പരമാവധി 25 വർഷമേ ജയിലിൽ പാർപ്പിക്കാൻ പാടുള്ളൂവെന്ന്​ കുവൈത്ത്

MediaOne Logo

Jaisy

  • Published:

    1 Jun 2018 3:21 AM GMT

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതികളെ പരമാവധി 25 വർഷമേ ജയിലിൽ പാർപ്പിക്കാൻ പാടുള്ളൂവെന്ന്​ കുവൈത്ത്
X

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതികളെ പരമാവധി 25 വർഷമേ ജയിലിൽ പാർപ്പിക്കാൻ പാടുള്ളൂവെന്ന്​ കുവൈത്ത്

സമിതി അധ്യക്ഷനും മനുഷ്യാവകാശപ്രവർത്തകനുമായ ഡോ ആദിൽ അൽ ഡാംഹി എംപിയാണ് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതികളെ പരമാവധി 25 വർഷമേ ജയിലിൽ പാർപ്പിക്കാൻ പാടുള്ളൂവെന്ന്​ കുവൈത്ത് പാർലമെന്റിലെ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു . സമിതി അധ്യക്ഷനും മനുഷ്യാവകാശപ്രവർത്തകനുമായ ഡോ ആദിൽ അൽ ഡാംഹി എംപിയാണ് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വർഷം തടവിന് ശിക്ഷപ്പെടുന്നവരെ ഒമ്പത് മാസവും ഒരു മാസത്തിന് ശിക്ഷപ്പെടുന്നവരെ 20 ദിവസവും തടവിലിടുന്ന തരത്തിൽ നിയമഭേഗതി വരുത്തണമെന്നും മനുഷ്യാവകാശ സമിതി നിർദേശിച്ചു . സെല്ലുകളിൽ തടവുകാരുടെ ആധിക്യം കാരണം അനുഭവപ്പെടുന്ന പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കണ്ടെത്താൻ കഴിയും . നിർദേശങ്ങൾ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിന് സമർപ്പിക്കുമെന്നും അടുത്ത വ്യാഴാഴ്ച കൂടുന്ന സമിതി യോഗത്തിൽ സംബന്ധിക്കാൻ മന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ദംഹി പറഞ്ഞു. തടവുകാരോടുള്ള സമീപനത്തിലും ജയിൽ രീതികളിലും വ്യാപകമായ പരിഷ്കരണംവേണമെന്ന് അടുത്തിടെ സെൻട്രൽ ജയിലിൽ സന്ദർശനം നടത്തിയ പ്രത്യേക സമിതി അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story