ദുബൈ മറീനയില്‍ ഇനി ശീതീകരിച്ച അത്യാധുനിക അബ്രകൾ
ദുബൈ മറീനയില്‍ ഇനി ശീതീകരിച്ച അത്യാധുനിക അബ്രകൾ
വിവിധ തരം അബ്രകൾക്ക് പുറമെ വാട്ടർ ടാക്സി, ദുബൈ ഫെറി എന്നിവയും ജലഗതാഗതം മേഖലയിൽ ആർ.ടി.എ നടത്തി വരുന്നു...
ദുബൈ മറീനയിലെ വാട്ടർ ബസുകൾക്ക് പകരം ഇനി ശീതീകരിച്ച അത്യാധുനിക അബ്രകൾ. യാത്രക്കാർക്ക് കൂടുതൽ സുഖകരവും പ്രവർത്തനത്തിന് കൂടുതൽ സൗകര്യപ്രദവുമാണ് ഈ മാറ്റമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി.
ദുബൈയുടെ ദൃശ്യഭംഗി കൂടുതൽ ചാരുതയോടെ ആസ്വദിക്കാൻ പുതിയ നീക്കം സഹായകമാവും. പുതുക്കിയ സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോഴും നിരക്കിൽ മാറ്റം വരുത്തുന്നില്ലെന്ന് ആർ.ടി.എ ജലഗതാഗത വിഭാഗം ഡയറക്ടർ മൻസൂർ റഹ്മ അൽ ഫലാസി അറിയിച്ചു. അൽ സീഫ് ജലഗതാഗത സ്റ്റേഷൻ വികസനവും നടപ്പാക്കുന്നുണ്ട്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനാണിത്.
വിവിധ തരം അബ്രകൾക്ക് പുറമെ വാട്ടർ ടാക്സി, ദുബൈ ഫെറി എന്നിവയും ജലഗതാഗതം മേഖലയിൽ ആർ.ടി.എ നടത്തി വരുന്നു. ദുബൈയിലെ ജലഗതാഗത സ്റ്റേഷനുകളാവട്ടെ ആഗോള നിലവാരമുള്ളവയുമാണ്. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ദുബൈ നഗര സൗന്ദര്യം ഉയർത്തുന്നതിലും അബ്രകൾ വലിയ പങ്കാണ് വഹിക്കുന്നത്.
Adjust Story Font
16