ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയത്തിന്റെ തീരുമാനം
ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയത്തിന്റെ തീരുമാനം
പ്രമുഖ കമ്പനികള്‍ വിദേശികള്‍ക്കനുവദിക്കുന്ന പരമാവധി ഷെയര്‍ 49 ശതമാനമായിരിക്കും
ഖത്തറില്‍ വ്യവസായ മേഖലയില്‍ നിക്ഷേപമിറക്കാന്‍ വിദേശികള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു. ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. പ്രമുഖ കമ്പനികള്‍ വിദേശികള്‍ക്കനുവദിക്കുന്ന പരമാവധി ഷെയര്‍ 49 ശതമാനമായിരിക്കും .
ഊര്‍ജ്ജ മേഖലയില്‍ ഖത്തറിലെ പ്രമുഖ കമ്പനികളുടെ കൂടിയ ഷെയറുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇനി മുതല്‍ വിദേശികള്‍ക്ക് ലഭിക്കുക. വിദേശി പങ്കാളിത്തത്തോടെ ഊര്‍ജ്ജമേഖല സജീവമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത് പെട്രോളിയമാണ് . രാജ്യത്തെ ഷെയര്‍മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ഇനി മുതല്‍ 49 ശതമാനം വരെ ഷെയറുകളാണ് വിദേശികള്‍ക്ക് സ്വന്തമാക്കാനാവുക .ഇന്ധന വിതരണ കമ്പനിയായ വുഖൂദ് ,ഖത്തര്‍ ഇലക്ട്രിസിറ്റി കമ്പനി , ഗള്‍ഫ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് കമ്പനി , മിസഈദ് പെട്രോകെമിക്കല്‍ കമ്പനി തുടങ്ങിയവ ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളാണ് . വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ തീരുമാനം സഹായകമാവുമെന്ന് ക്യു പി മാനേജിംഗ് ഡയരക്ടറും സി ഇ ഒ യുമായ സഅദ് ബിന്‍ ശരീദ അല്‍ കഅബി പറഞ്ഞു.വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് മുന്തിയ പരിഗണന നല്‍കി വരുന്ന ഖത്തറില്‍ ഊര്‍ജ്ജ മേഖലയില്‍ കൂടി പരമാവധി പങ്കാളിത്തം അനുവദിക്കുന്നതോടെ പരസ്പര സഹകരണത്തിന്റെ വിപുലമായ സാധ്യതകളാണ് തുറക്കപ്പെടുന്നത്.
Adjust Story Font
16